Sunday September 22nd, 2019 - 3:28:am
topbanner
Breaking News
jeevanam

വാളയാര്‍ അപകടം : ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

princy
വാളയാര്‍ അപകടം : ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

പാലക്കാട്:ദേശീയപാത വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയ്ക്കു പിന്നില്‍ നിയന്ത്രണംവിട്ട ഒമ്‌നി വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. കോയമ്പത്തൂര്‍ കരിമ്പുക്കടൈ ബിനാസിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് (5) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വാളയാര്‍ പതിനാലാം കല്ലില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ ഒമ്‌നി വാന്‍ ഇടിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തു വെച്ചും ഒരാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചും മരിച്ചു.

ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് റിസ്വാന്‍ ഉള്‍പ്പെടെ ഏഴുപേരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് റിസ്വാന്‍ മരിച്ചത്.റിസ്വാന്റെ അമ്മ ബിനാസും സഹോദരി നിഷ്മയും ഉള്‍പ്പെടെ ആറുപേര്‍ ഇപ്പോഴും ചികിത്സയിലാണ്.അപകടത്തില്‍ മരിച്ചവരില്‍ നാലുപേരും കുട്ടികളാണ്. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രിതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കരിമ്പുക്കടൈയില്‍ പൊതുദര്‍ശനത്തിനു വെച്ചു.

നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.ശനിയാഴ്ച രാത്രി മൃതദേഹങ്ങള്‍ എത്തിക്കും മുമ്പേ തന്നെ വന്‍ജനാവലി അവിടെ തടിച്ചുകൂടിയിരുന്നു.അപകടത്തില്‍പ്പെട്ട ഒമ്‌നി വാനില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വാന്‍ ഡ്രൈവറും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നും പാലക്കാട് ചന്ദ്രനഗറിലെ ബന്ധുവീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

Viral News

English summary
five-year-old girl died in valayar accident
topbanner

More News from this section

Subscribe by Email