Monday April 6th, 2020 - 12:43:am
topbanner

കണ്ണൂർ നഗരത്തിൽ വൻ തീപിടിത്തം : ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

princy
കണ്ണൂർ നഗരത്തിൽ വൻ  തീപിടിത്തം  :  ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

കണ്ണൂര്‍ : കണ്ണൂർ നഗരത്തിൽ വൻ തീപിടിത്തം. കണ്ണൂർ ഫോർട്ട് റോഡിൽ സിറ്റിസെന്ററിനടുത്ത് കാംബസാര്‍ പള്ളിക്കമ്മിറ്റിയുടെ പഴയ കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇരുനില കെട്ടിടത്തിന്റെ ഒരുമുറിക്കാണ് തീ പിടിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

താഴെയും മുകളിലുമായി നിരവധി മുറികള്‍ ഈ കെട്ടിടത്തിലുണ്ട്. കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള ഒരുക്കത്തിനിടയിലാണ് തീപിടുത്തമുണ്ടായത്.നാശനഷ്ടങ്ങൾ അറിവായിട്ടില്ല. കണ്ണൂർ ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു.നിരവധി ഫയലുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. ഈ കെട്ടിടത്തിനടുത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലനാരിഴയ്ക്കാണ് വൻ ദുരന്തമൊഴിവായത്.കണ്ണൂര്‍ സിറ്റി സെന്ററിലെ കാന്‍ കഫെയുടെ അടുത്താണ് തീപിടുത്തമുണ്ടായത്. കണ്ണൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 

Read more topics: kannur, fire, kannur town,
English summary
fire in kannur town
topbanner

More News from this section

Subscribe by Email