Saturday June 6th, 2020 - 5:15:am

പാനൂരിൽ എക്സൈസ് മിന്നൽ റെയ്ഡ് ; വീട്ടിൽ ചാരായം വാറ്റാൻ സൂക്ഷിച്ച 150 ലിറ്റർ വാഷ് പിടികൂടി

Anusha Aroli
പാനൂരിൽ എക്സൈസ് മിന്നൽ റെയ്ഡ് ; വീട്ടിൽ ചാരായം വാറ്റാൻ സൂക്ഷിച്ച 150 ലിറ്റർ വാഷ് പിടികൂടി

തലശേരി: ലോക് ഡൗൺ കാലത്ത് ബാറുകളും ബീവറേജ് സ് ഓട്ട്ലെറ്റുകളും പൂട്ടിയിട്ട സാഹചര്യത്തിൽ വീടുകളിൽ വ്യാജ മദ്യ ഉൽപ്പാദനം കൂടുന്നു.ചാരായ വാറ്റിനായികൂത്തുപറമ്പ് എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ പി. പ്രമോദൻ്റെ നേതൃത്വത്തിൽ പാനൂരിനടുത്ത വടക്കേ പൊയിലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് പിടികൂടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാഷ് സൂക്ഷിച്ചുവെച്ച തൃപ്പങ്ങോട്ടൂർ പൂവത്താൻമൽ വിഭിലാഷ് ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. 200 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് ബാരലിൽ 150 ലിറ്ററോളം വാഷ് ആണ് സൂക്ഷിച്ചു വച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തുകയായിരുന്നു.

എക്സൈസുകാരെ കണ്ട പ്രതി വീടിനു പുറകു വശത്തു കൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പേരിൽ വാഷ് സൂക്ഷിച്ചു വച്ചതിന് കൂത്തുപറമ്പ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ചെയ്തു. പ്രതിക്കു വേണ്ടിയുള്ള തെരച്ചിൽ എക്സൈസ് ഊർജിതമാക്കി.

പ്രിവൻ്റീവ് ഓഫീസർ ശ്രീജിത്ത്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, ജലീഷ്. പി, പ്രനിൽകുമാർ.കെ.എ, സുബിൻ.എം എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തിലധികം ലിറ്റർ വാഷ് ആണ് കൂത്തുപറമ്പ് എക്സൈസ് പിടികൂടിയത്.റേഞ്ചിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാജ മദ്യ നിർമാണ സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Read more topics: exsice raid,thalasseri,panoor
English summary
exsice raid in thalasseri panoor
topbanner

More News from this section

Subscribe by Email