Sunday March 29th, 2020 - 11:17:pm
topbanner

പാലക്കാടിനെ വിറപ്പിച്ച് ശിരുവാണി കാട്ടില്‍നിന്നും കൂട്ടംതെറ്റി വന്ന കാട്ടാന

princy
പാലക്കാടിനെ വിറപ്പിച്ച് ശിരുവാണി കാട്ടില്‍നിന്നും കൂട്ടംതെറ്റി വന്ന കാട്ടാന

പാലക്കാട്: ശിരുവാണി കാട്ടില്‍നിന്നും കൂട്ടംതെറ്റി വന്ന കാട്ടാന ജനവാസ മേഖലയെ വിറപ്പിച്ചു. ഒരാളെ തുമ്പിക്കൈ കൊണ്ട് അടിച്ച ആന കാറും സ്‌കൂട്ടറും ആക്രമിച്ചു. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് കാഞ്ഞിരപ്പുഴ പിച്ചളമുണ്ടയില്‍ നാട്ടുകാര്‍ കാട്ടാനയെ കണ്ടത്. കാഞ്ഞിരപ്പുഴ ക്വാര്‍ട്ടേഴ്‌സ് ഭാഗത്ത് കണ്ട കാട്ടാന ഇടതുകനാല്‍ വഴിയാണ് മുതുകുര്‍ശ്ശി പാറ്റയില്‍ എത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാഞ്ഞിരപ്പുഴ കൂമ്പാടത്ത് നിന്നും പുളിക്കല്‍ സ്‌കൂളിന് പിറകിലുള്ള ക്വാര്‍ട്ടേഴ്‌സ് വഴി എത്തിയ ആന മാട്ടുമ്മല്‍ അബ്ദുവിന്റെ സ്‌കൂട്ടര്‍ ആക്രമിച്ചു. കനാല്‍ പാലം മുറിച്ച് കടക്കവേ ആനയെ കണ്ട ഇയാള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പുഴയില്‍ വെച്ച് ആനയെ കണ്ട് ഓടി വീണ കല്ലുവളപ്പില്‍ അബുവിന് പരുക്കേറ്റു.പിച്ചളമുണ്ട കാനാല്‍ ഇറങ്ങിയ കാട്ടാന കുറച്ച് ദൂരം കനാലിലൂടെ നടന്നു. ചിന്നം വിളിച്ച് വിഹരിച്ച കൊമ്പന്‍ കരയില്‍ കയറി അതികാരപ്പടി കയ്യുണ്ടപ്പടി വഴി പാലക്കയം പായപ്പുല്ലിലെത്തി.

വാക്കോടന്‍ മാളിയേക്കല്‍ ബാബുവിന്റെ വീട്ടില്‍ കിണറിന്റെ ആള്‍മറ തകര്‍ത്ത് നാശനഷ്ടം ഉണ്ടാക്കിയാണ് ആന പുഴ കടന്നത്. കാട്ടാന നാട്ടിലിറങ്ങിയ വിവരമറിഞ്ഞതോടെ കുട്ടികളെ മദ്രസയിലേക്കും മറ്റും അയച്ചവരും ടാപ്പിങ് തൊഴിലാളികള്‍ അടക്കമുള്ളവരും ഭീതിയിലായി. തുടര്‍ന്ന് ആനയെ അച്ചിലട്ടി മൂന്നേക്കര്‍ വനത്തിലേക്ക് കയറ്റിവിട്ടു. രാവിലെ ആറുമണിക്ക് അമ്പാഴക്കോടും കാട്ടാനയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇത് മറ്റൊരാനയാണോ എന്ന് സംശയമുള്ളതായും പറയുന്നു. പ്രദേശത്ത് പരിഭ്രാന്തി പരത്തിയ കാട്ടാന വീട്ടുമുറ്റത്തുകൂടെയും മറ്റു ജനവാസ മേഖലയിലും വിഹരിച്ച് ശേഷമാണ് മടങ്ങിയത്.

Read more topics: palakkad, elephant, attack,
English summary
elephant attack in palakkad
topbanner

More News from this section

Subscribe by Email