Friday July 10th, 2020 - 6:26:am

നാടകനടന്‍ ദിനേശ് മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Anusha Aroli
നാടകനടന്‍ ദിനേശ് മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തൃശൂര്‍: പ്രമുഖ നടന്‍ ദിനേശ് മനയ്ക്കലാത്ത് (51) തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ചെന്നൈ കൊല്ലം സുവിധ എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോയ ശേഷം ഇദ്ദേഹത്തെ പരുക്കേറ്റു അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ട്രെയിന്‍ വരുന്നതു കണ്ടു ബഹളം വെച്ച ചില യാത്രക്കാര്‍ ട്രാക്കില്‍ നിന്നു മാറാന്‍ വിളിച്ചു പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ലെന്നു പറയുന്നു. മറ്റു യാത്രികരാണ് പരുക്കേറ്റു കിടക്കുന്ന ദിനേശിനെ കണ്ടെത്തി വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്. ഉടനെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ജില്ലാ ജന. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃശൂരിലെ സ്റ്റുഡിയോയില്‍ നിന്നു ഡബ്ബിങ് കഴിഞ്ഞു മടങ്ങുകയായിരുന്നു ദിനേശ്. ഇത്തവണ സംസ്ഥാന പ്രഫഷനല്‍ നാടക മത്സരത്തില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിരുന്നു. ഏതാനും സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

പ്രമുഖ പത്രപ്രവര്‍ത്തകനും ഗാന്ധിയനുമായിരുന്ന ആര്‍.എം. മനയ്ക്കലാത്തിന്റെ സഹോദരപുത്രനാണ്. മൂവാറ്റുപുഴ അടൂപ്പറമ്പ് കൊടക്കാടത്ത് അരവിന്ദാക്ഷ മേനോന്റെയും പരേതയായ പത്മാവതിയമ്മയുടെയും മകനാണ്. ആറാട്ടുപുഴ പല്ലിശേരിയില്‍ ജനിച്ചു.

അമേച്വര്‍ നാടകങ്ങളിലൂടെയാണ് കലാജീവിതം തുടങ്ങിയത്. വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. പ്രഫഷനല്‍ നാടകമേഖലയിലും സജീവമായിരുന്നു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, കവി, കഥാകൃത്ത് എന്നീ നിലകളിലും തിളങ്ങി. പ്രിയനന്ദന്‍ സംവിധാനം ചെയ്ത സൈലന്‍സര്‍ ആണ് അവസാനം അഭിനയിച്ച സിനിമ. ഇത് റിലീസ് ചെയ്യാനിരിക്കുകയാണ്. മക്കള്‍: ശ്രീജിത്ത്, മൃദുല. സംസ്‌കാരം നടത്തി.

English summary
drama artist dinesh manaykkalatth passed away
topbanner

More News from this section

Subscribe by Email