Monday August 19th, 2019 - 7:12:am
topbanner
topbanner

സിപിഎം ചരിത്രപരമായ പതനത്തിലേക്ക് നീങ്ങുന്നു: ഡോ. ശൂരനാട് രാജശേഖരന്‍

Anusha Aroli
സിപിഎം ചരിത്രപരമായ പതനത്തിലേക്ക് നീങ്ങുന്നു: ഡോ. ശൂരനാട് രാജശേഖരന്‍

മഞ്ചേശ്വരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പടുകുഴിയില്‍വീണ സിപിഎം ചരിത്രപരമായ പതനത്തിലേക്ക് നീങ്ങുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ പറഞ്ഞു. യുഡിഎഫ് മഞ്ചേശ്വരം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിപുരയിലെയും ബംഗാളിലെയും സ്ഥിതി അടുത്ത നിയമസഭാ ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിലും ഉണ്ടാകും. എന്തൊക്കെവന്നാലും തന്റെ പ്രവര്‍ത്തനശൈലിക്ക് ഒരുമാറ്റവും വരുത്തില്ലെന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ആ പാര്‍ട്ടിയുടെ പതനത്തിന് കാരണമാകുന്നത്. കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്റെയും പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി കാണിക്കുന്ന മൗനം ദുരൂഹമാണ്. സംസ്ഥാന യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മഞ്ചേശ്വരം മണ്ഡലം നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് യുഡിഎഫ് മണ്ഡലം നേതൃയോഗം ഉപ്പള സി.എച്ച്.സൗധത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ മൂസ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, അഡ്വ. സി.കെ.ശ്രീധരന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, കെപിസിസി സെക്രട്ടറി കെ.നീലകണ്ഠന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ.അബ്ദുറഹിമാന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ സംസാരിച്ചു.

പി.ബി.അബ്ദുറസാഖ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന് മുന്നോടിയായാണ് നേതൃയോഗം വിളിച്ചുചേര്‍ത്തത്.

English summary
dr.shooranad rajashekharan against CPM
topbanner

More News from this section

Subscribe by Email