Friday May 29th, 2020 - 7:13:am

കൊറോണ പ്രതിരോധം: കേരള എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ കണ്ണൂർ കളക്ടർക്ക് ബെഡ്ഷീറ്റുകള്‍ കൈമാറി

Anusha Aroli
കൊറോണ പ്രതിരോധം: കേരള എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ കണ്ണൂർ കളക്ടർക്ക് ബെഡ്ഷീറ്റുകള്‍ കൈമാറി

കണ്ണൂര്‍ : ജില്ലാ ആശുപത്രിയില്‍ കോറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് കേരള എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ ബെഡ്ഷീറ്റുകള്‍ കൈമാറി. 200 ഡിസ്‌പോസിബിള്‍ ബെഡ്ഷീറ്റുകളും തലയിണ ഉറകളുമാണ് ജില്ലാ ആശുപത്രിയിലേക്ക് നല്‍കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരന്‍ ബെഡ്ഷീറ്റുകള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ രതീശന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി പി സന്തോഷ് കുമാര്‍, കെ മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും 200 ബെഡ്ഷീറ്റുകളും തലയിണ ഉറകളും നല്‍കിയിരുന്നു.

English summary
covid prevention kerala ngo union kannur collector
topbanner

More News from this section

Subscribe by Email