Friday May 29th, 2020 - 5:08:am

സഹായഹസ്തങ്ങളുടെ ചങ്ങല തീർത്ത് കണ്ണൂരിൽ കോൺഗ്രസിൻ്റെ കൺട്രോൾ റൂം പ്രവർത്തനം

Anusha Aroli
സഹായഹസ്തങ്ങളുടെ ചങ്ങല തീർത്ത് കണ്ണൂരിൽ കോൺഗ്രസിൻ്റെ കൺട്രോൾ റൂം പ്രവർത്തനം

കണ്ണൂർ : ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന കോവിഡ് 19 ൻ്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കൺട്രോൾ റൂം ജില്ല മുഴുവൻ സഹായഹസ്തങ്ങളുടെ ചങ്ങലതീർത്തത് ഏറെ ഫലപ്രദമാകുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രാദേശിക രംഗത്ത് പാർട്ടി ഘടകങ്ങൾ ചെയ്യുന്ന നിരവധിയായ ആവശ്യ സേവനങ്ങൾക്ക് സഹായങ്ങൾ ചെയ്തും മറ്റ് പരാതികൾക്ക് പരിഹാരം കണ്ടുമാണ് കൺട്രോൾ റൂമിൻ്റെ ഇടപെടൽ നടക്കുന്നത്.ഞായറാഴ്ച നിരവധി പരാതികളും ആവലാതികളുമാണ് നേരിടേണ്ടി വന്നിട്ടുള്ളതെങ്കിലും ഫോൺ മുഖേന ജനങ്ങൾ പ്രയാസങ്ങൾ പങ്കുവെച്ചപ്പോൾ
ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനി തന്നെ നേരിട്ട് രംഗത്തിറങ്ങി സഹായങ്ങൾ ചെയ്തു.

പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന് സമീപം രണ്ട് പിഞ്ചുകുട്ടികളുമായി കഴിയുന്ന സ്ത്രീയുടെ . കുടുംബത്തിന് ഒരു മാസത്തെ ക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ സൗജന്യമായി എത്തിച്ചു നൽകി.കൺട്രോൾ റൂമിലേക്ക് വരുന്ന എല്ലാ ഫോൺ കോളുകളിലെയും ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നത് മൂലം ജനങ്ങൾക്ക് വലിയ അശ്വാസമാണ് ലഭിക്കുന്നത്.

ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.സി മുഹമ്മദ് ഫൈസൽ, ടി. ജയകൃഷ്ണൻ. ബിജു ഉമ്മർ എന്നിവർക്കായിരുന്നു കഴിഞ്ഞ ദിവസം കൺട്രോൾ റൂമിന്റെ ചുമതല.സഹായ അഭ്യർത്ഥനയുമായി കൺട്രോൾ റൂമിലേക്ക് വിളിക്കുന്നതിലധികവും മരുന്നുകൾക്ക് വേണ്ടിയുള്ളതായിരുന്നു, ജില്ലയിൽ നിന്ന് ലഭ്യമാകാത്ത ഒട്ടേറെ കുടുംബങ്ങൾക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ച് നല്കാൻ സാധിച്ചു.

അഞ്ചരക്കണ്ടി കാവിന്മൂലയിലെയും നാറാത്തെയും രോഗികൾക്ക് കോഴിക്കോട് നിന്നും സൗജന്യമായി മരുന്ന് എത്തിച്ചു കൊടുത്തു.പള്ളിക്കുന്ന്, ചിറക്കൽ, കാടാച്ചിറ, എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന ലോട്ടറി തൊഴിലാളികളായ സ്ത്രീകൾക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണ സാധനങ്ങളും സൗജന്യമായി വീട്ടിലെത്തിച്ച് നല്കി.

പള്ളിക്കുന്ന് ജയ് ജവാൻ റോഡിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യമായി ഭക്ഷണം നല്കിയും കണ്ണൂർ പയ്യാമ്പലത്ത് ഓഷ്യൻ പാർക്ക് ഫ്ലാറ്റിൽ ക്വാറൻ്റെനിൽ കഴിയുന്ന കുടുംബങ്ങൾക്ക് മരുന്നുകളും പച്ചക്കറികളും എത്തിച്ചും, അഴീക്കൽ പോർട്ടിൽ ജോലിചെയ്യുന്ന തമിഴ്നാട് രാമേശ്വരത്തെ 42 ഓളം തൊഴിലാളികൾക്ക് തിരിച്ചു രാമേശ്വരത്തേക്ക് പോകുന്നതിനു വേണ്ടി എം പി കെ.സുധാകരനുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതും, ജില്ലാ കളക്ടറുടെ അനുമതി ലഭ്യമാകുന്നതോടെ തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിക്കാൻ സാധിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ പൂർത്തീകരിച്ചതുൾപ്പെടെയുള്ള നിരവധി സഹായങ്ങളാണ് കൺട്രോൾ റൂമിൽ നിന്നും ലഭ്യമാക്കിയത്.

ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ ജാഗ്രത പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനും കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജനങ്ങൾക്ക് അടിയന്തര പ്രാധാന്യത്തോടെ ആവശ്യമായ മരുന്ന്. ഭക്ഷണപദാർത്ഥങ്ങൾ മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ലഭ്യമാക്കുകയാണ് കൺട്രോൾ റൂമിന്റെ പ്രധാന ദൗത്യങ്ങളായി നിർവ്വഹിക്കുന്നത്.

English summary
covid prevention kannur DCC Control Room Activity
topbanner

More News from this section

Subscribe by Email