Sunday August 9th, 2020 - 7:37:pm

കോവിഡ് 19 : മാടക്കത്തറയിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ 10 ലക്ഷം രൂപ കൈമാറി

Anusha Aroli
കോവിഡ് 19 : മാടക്കത്തറയിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ 10 ലക്ഷം രൂപ കൈമാറി

തൃശൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലേക്കായി മാടക്കത്തറയിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ 10 ലക്ഷം രൂപ ജില്ലാ കളക്ടർ എസ് ഷാനവാസിന് കൈമാറി. പവർഗ്രിഡ് കോർപ്പറേഷന്റെ മാടക്കത്തറ 400 കെവി സബ്സ്റ്റേഷൻ കോവിഡ് 19 റിലീഫ് പദ്ധതിയുടെ ഭാഗമായാണ് 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലയിലെ കോവിഡ് 19 പ്രതിരോധന പ്രവർത്തനങ്ങൾക്ക് ഏറെ ധനസഹായം ആവശ്യമുള്ള ഈ സമയത്ത് പരമാവധി സ്ഥാപനങ്ങളുടെ സി എസ് ആർ ഫണ്ടുകൾ സംഭരിക്കണം എന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന് മാതൃകയായാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി അഥവാ സി എസ് ആർ ഫണ്ടിൽ നിന്നും പവർഗ്രിഡ് തുക കൈമാറിയത്.

ഈ തുക കൊരട്ടി ഗവൺമെന്റ് ഹോസ്പിറ്റലിലെ കൊറോണ ഐസൊലേഷൻ എമർജൻസി വാർഡിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കും. പവർഗ്രിഡ് ചീഫ് ജനറൽ മാനേജർ പി ജയചന്ദ്രന് വേണ്ടി സീനിയർ ജനറൽ മാനേജർ ടി.വി. സുപ്രിയ കുമാരിയാണ് ധനസഹായം കൈമാറിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ ജെ റീന , ഡി പി എം ഡോ. ടി വി സതീശൻ , ഹുസൂർ ശിരസ്തദാർ പ്രാൺ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

English summary
covid 19 prevention thrissur madakkatthara powergrid corporation CMDRF
topbanner

More News from this section

Subscribe by Email