Thursday June 4th, 2020 - 7:46:pm

കോവിഡ് 19 : കൊല്ലത്ത് ആകെ 15,884 പേര്‍ ഗൃഹ നിരീക്ഷണത്തില്‍

Anusha Aroli
കോവിഡ് 19 : കൊല്ലത്ത് ആകെ 15,884 പേര്‍ ഗൃഹ നിരീക്ഷണത്തില്‍

കൊല്ലം : ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 03) 15,884 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ ഒന്‍പത് പേര്‍ വിദേശ പൗര•ാരാണ്. ദുബായില്‍ നിന്നുള്ള 1,735 പേര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ എത്തിയ 5,570 സ്വദേശീയരും ഗൃഹനിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ (ഏപ്രില്‍ 3) പുതിയതായി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 33 പേര്‍ മാത്രമാണ്. പുതുതായി പ്രവേശിക്കപ്പെട്ട ഒന്‍പത് പേര്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ 22 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഒരാള്‍ ഡിസ്ചാര്‍ജ് ആയി.

വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച 839 സാമ്പിളുകളില്‍ 75 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത നാല് കേസുകള്‍ മാത്രമാണ് പോസിറ്റീവ്. ഫലം വന്നതില്‍ 759 എണ്ണം നെഗറ്റീവാണ്.

കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Read more topics: covid 19,kollam,home quarantine
English summary
covid 19 kollam home quarantine
topbanner

More News from this section

Subscribe by Email