Friday May 29th, 2020 - 6:45:am

കണ്ണൂരിൽ 71 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്യൂണിറ്റി കിച്ചണുകള്‍

Anusha Aroli
കണ്ണൂരിൽ 71 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്യൂണിറ്റി കിച്ചണുകള്‍

കണ്ണൂര്‍ : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ജില്ലയിലെ 71 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 7500ലേറെ പേര്‍ക്കാണ് ഞായറാഴ്ച ഇവ വഴി ഉച്ചഭക്ഷണം ലഭ്യമാക്കിയത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, ഇരിട്ടി, ആന്തൂര്‍, മട്ടന്നൂര്‍, പാനൂര്‍, കൂത്തുപറമ്പ, തലശ്ശേരി നഗരസഭകള്‍, 61 പഞ്ചായത്തുകള്‍ തുടങ്ങി 71 തദ്ദേശ സ്ഥാപനങ്ങളിലാണ് കുടുംബശ്രീയുടെ സഹകരണത്തോടെ കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചിരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍, തലശ്ശേരി നഗരസഭ പരിധികളില്‍ രണ്ട് വീതം കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍, ലോക്ക് ഡൗണ്‍ കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
കണ്ണൂരില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചണ്‍ സണ്‍ ഷൈന്‍ ഓഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂളില്‍ ജില്ലാ ഭരണകൂടം സ്‌പെഷ്യല്‍ കമ്യൂണിറ്റി കിച്ചനും ആരംഭിച്ചിട്ടുണ്ട്.

'കണ്ണൂര്‍ താലി' എന്ന പേരിലാണ് ഇവിടെ ഭക്ഷണ വിതരണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. നഗരത്തില്‍ ഒറ്റപ്പെട്ടു പോയ ആളുകള്‍, അതിഥി തൊഴിലാളികള്‍, കൊറോണ കെയര്‍ സെന്ററുകളില്‍ താമസിപ്പിച്ചിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇവിടെ നിന്നും ഭക്ഷണം ഒരുക്കി നല്‍കുന്നത്.

കമ്യൂണിറ്റി കിച്ചണുകളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ്.

അടുക്കള പ്രവര്‍ത്തിക്കു സ്ഥലത്ത് മാലിന്യങ്ങളും അഴുക്ക് വെള്ളവും കെട്ടിക്കിടക്കരുത്.
മേല്‍ക്കൂരയുള്ളതും ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവുമുള്ള സ്ഥലത്തായിരിക്കണം അടുക്കള.
ഭക്ഷണം പാചകം ചെയ്യുന്നതിനായി കൊണ്ടുവരുന്ന അസംസ്‌കൃത സാധനങ്ങള്‍ അലക്ഷ്യമായി ഇടാതെ തറനിരപ്പില്‍ നിന്നും ഉയര്‍ത്തി ഈര്‍പ്പം തട്ടാത്ത രീതിയില്‍ ഭിത്തിയില്‍ നിന്നും ഒരടി അകലത്തില്‍ വേണം സൂക്ഷിക്കാന്‍.

പാചകം ചെയ്ത ഭക്ഷണം, അസംസ്‌കൃത സാധനങ്ങള്‍ സൂക്ഷിക്കുന്നിടത്ത് വെക്കരുത്.

ഭക്ഷണം പാചകം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന മേശ, അരവുയന്ത്രം, മിക്‌സി, കറിക്കത്തി മറ്റുപകരണങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷി ച്ചിരിക്കണം

6 മാസത്തിനുള്ളില്‍ ഈയ്യം പൂശിയിട്ടില്ലാത്ത ചെമ്പുപാത്രങ്ങള്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കരുത്

അച്ചാര്‍, തൈര്, പുളിയുള്ള മറ്റ് ഭക്ഷണസാധനങ്ങള്‍ എന്നിവ അലൂമിനിയം പാത്രത്തില്‍ സൂക്ഷിക്കരുത്.

ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റും ഉപയോഗിക്കുന്ന വെളളം ശുദ്ധവും പൊടിപടലങ്ങള്‍ ഇല്ലാത്തതുമായിരിക്കണം. ഉപയോഗിക്കു വെളളത്തിന്റെ ഉറവിടത്തെക്കുറിച്ച് അറിവുണ്ടായിരി ക്കണം.
കുടിവെള്ളം സൂക്ഷിച്ചുവെക്കുന്ന ടാങ്ക് വൃത്തിയുള്ളതും അടച്ച് സൂക്ഷിക്കാന്‍ പറ്റുന്നതുമായിരിക്കണം.

ചുക്കിച്ചുളിഞ്ഞതും ഉള്‍വശം കരിപിടിച്ചതുമായ പാത്രങ്ങള്‍ ഭക്ഷണം പാചകം ചെയ്യുതിനായി ഉപയോഗിക്കരുത്.

ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഉണ്ടാകു അവശിഷ്ടങ്ങളും മാലിന്യങ്ങളും അതാത് സമയത്ത് തന്നെ നീക്കം ചെയ്യണം.

ഭക്ഷണം പാചകം ചെയ്യുന്നത് ഒരു നിശ്ചിത അംഗങ്ങളടങ്ങിയ ടീം ആയിരിക്കണം. കഴിവതും അത് അഞ്ചില്‍ കൂടരുത്. ഇവരല്ലാതെ മറ്റാരും തന്നെ ഭക്ഷണം പാചകം ചെയ്യുന്ന ജോലിയില്‍ പങ്കാളികളാകരുത്.

പാക്കിങ്ങിന് മറ്റൊരു ടീം ഉണ്ടായിരിക്കണം. അവരെ നേരത്തെ നിശ്ചയിക്കുകയും അവരല്ലാതെ മറ്റാരും തന്നെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

ഭക്ഷണം വീടുകളില്‍ എത്തിക്കുന്നതിനായി മറ്റൊരു ടീമുണ്ടായിരിക്കണം.

പാക്കിങ്ങ് സൗകര്യത്തിനായി ഓരോ വീട്ടില്‍ നിന്നും ഭക്ഷണം വിളമ്പി നല്‍കുന്നതിനുള്ള പാത്രങ്ങള്‍ നേരത്തെ വാങ്ങിയിരിക്കണം.

എല്ലാ പാത്രങ്ങളും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ഭക്ഷണം വിളമ്പാവൂ.

ഡിസ്‌പോസിബിള്‍ ഇനങ്ങള്‍ പരമാവധി ഒഴിവാക്കണം.

പാചകശാലയിലും പരിസരത്തും വെച്ച് ആരുംതന്നെ ഭക്ഷണം കഴിക്കരുത്.
ഭക്ഷണം പാചകം ചെയ്യുവരും വിളമ്പുന്നവരും വിതരണം നടത്തുന്നവരും കൈകള്‍ നന്നായി സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം

ഭക്ഷണം പാചകം ചെയ്യുന്നവരും വിളമ്പുന്നവരും വിതരണം നടത്തുന്നവരും മാസ്‌ക് ഉപയോഗിക്കണം

അസുഖമുളളവരെ ഭക്ഷണം പാചകം ചെയ്യുന്നതിനോ വിളമ്പുന്നതിനോ വിതരണത്തിനോ നിര്‍ത്തരുത്

ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവര്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം

English summary
covid 19 community kitchen in kannur
topbanner

More News from this section

Subscribe by Email