Wednesday April 8th, 2020 - 1:47:am
topbanner

കോവിഡ് 19 : വീട്ടിലിരിക്കാം..രാജ്യത്തെ രക്ഷിക്കാം.. കൊച്ചിയിലെ പെഡൽ ഫോഴ്സ് ക്യാമ്പയിൻ പോസ്റ്റർ പുറത്തിറക്കി

Anusha Aroli
കോവിഡ് 19 : വീട്ടിലിരിക്കാം..രാജ്യത്തെ രക്ഷിക്കാം.. കൊച്ചിയിലെ പെഡൽ ഫോഴ്സ് ക്യാമ്പയിൻ പോസ്റ്റർ പുറത്തിറക്കി

കൊച്ചി: കൊറോണ വൈറസിനെ പ്രധിരോധിക്കാൻ വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യം സുഹൃത്തുക്കളെയും ബന്ധുക്കളെയും നിരന്തരം ഓർമപ്പെടുത്താൻ "വീട്ടിലിരിക്കാം രാജ്യത്തെ രക്ഷിക്കാം" എന്ന സോഷ്യൽ മീഡിയ DP & Status പ്രചാരണവുമായി സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ കൊച്ചിയിലെ പെഡൽ ഫോഴ്സ് ക്യാമ്പയിൻ പോസ്റ്റർ പുറത്തിറക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ അതിലെ DP & Status ദീവസത്തിൽ നിരവധി തവണ കാണുന്നവരാണ്. " വീട്ടിലിരിക്കാം രാജ്യത്തെ രക്ഷിക്കാം" "Stay Home To Save India " എന്ന മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റർ DP & സ്റ്റാറ്റസ് ആക്കുന്നതിലൂടെ വീട്ടിലിരിക്കുന്നതിന്റെ പ്രധാന്യം നിരന്തരം ഓർക്കാനാണ് ക്യാമ്പയിൻ ഉദേശിക്കുന്നത് എന്ന് പെഡൽ ഫോഴ്സ് കൊച്ചിയുടെ ഭാരവാഹികൾ പറഞ്ഞു.

9388481028 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ പോസ്റ്റർ ലഭിക്കുന്നതാണ്. പെഡൽ ഫോഴ്സ് കൊച്ചി എന്ന ഇൻസ്റ്റാഗ്രാം & ഫേസ് ബുക്ക് പേജുകളിലും പോസ്റ്റർ ലഭ്യമാണ്.

 

English summary
covid 19 Kochi Pedal Force Campaign on stay home to save india
topbanner

More News from this section

Subscribe by Email