Monday June 1st, 2020 - 6:33:am

ലോകത്തെ ഞെട്ടിച്ച് കാസർകോട്: ഒറ്റയടിക്ക് രോഗം വിമുക്തമായി പുറത്തിറങ്ങിയവർ 15 പേർ

NewsDesk
ലോകത്തെ ഞെട്ടിച്ച് കാസർകോട്: ഒറ്റയടിക്ക് രോഗം വിമുക്തമായി പുറത്തിറങ്ങിയവർ 15 പേർ

കാഞ്ഞങ്ങാട്:രാജ്യമാകെ കൊവിഡ് വൈറസ് ആശങ്ക പരത്തവെ കേരളത്തിന് ആശ്വാസവുമായി കാസര്‍കോടുനിന്നും നല്ല വാര്‍ത്ത. കാസര്‍കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന 15 രോഗികള്‍ക്ക് കൊവിഡ് രോഗത്തില്‍നിന്നും മോചിതരായി.
ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് പേര്‍, ജില്ലാ ആശുപത്രിയിലെ മൂന്ന് പേര്‍ , പരിയാരം മെഡിക്കല്‍ കോളജ് ആറ് പേര്‍ എന്നിങ്ങനെ 15 പേരാണ് രോഗവിമുക്തി നേടിയിരിക്കുന്നതെന്ന് ഡിഎംഎ വ്യക്തമാക്കി. 138 പേരാണ് ഇനി ചികിത്സയിലുളളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതേ സമയം തൊട്ടടുത്ത കണ്ണൂർ ജില്ലയിൽ മൂന്ന് പേർ രോഗവിമുക്തി നേടി പുറത്തുവന്നു. കണ്ണുർ ഗവ.മെഡിക്കൽ കോളേജിലെ രോഗികളാണ് കൊ വിഡ് രോഗം ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയത്.

Read more topics: covid 19, Kasaragod ,
English summary
covid 19 Kasaragod shocked the world
topbanner

More News from this section

Subscribe by Email