Thursday September 24th, 2020 - 1:48:am

കൊറോണ വൈറസ് പ്രതിരോധം : തൃശ്ശൂരിൽ 82,021 പേർക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി

Anusha Aroli
കൊറോണ വൈറസ് പ്രതിരോധം : തൃശ്ശൂരിൽ  82,021 പേർക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി

തൃശൂർ : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 2 പേരെ ഇന്ന് (13.02.2020) ഡിസ്ചാർജ്ജ് ചെയ്തു. കൊറോണ വൈറസ് രോഗബാധ പ്രതിരോധ നടപടികളുടെ അടിസ്ഥാനത്തിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2 പേരും തൃശൂർ ജനറൽ ആശുപത്രിയിൽ 2 പേരുമടക്കം ജില്ലയിൽ നിലവിൽ 4 പേർ ആശുപത്രിയിലും 206 വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് (13.02.2020) പുതിയ സാമ്പിളുകൾ ഒന്നും തന്നെ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് (13.02.2020) 6,002 പേർക്ക് പരിശീലനം നൽകി. ജില്ലയിൽ ആകെ 82,021 പേർക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഒരു സ്‌കൂളിലും ഒരു കോളേജിലും നിരീക്ഷണത്തിൽ കഴിഞ്ഞ് തിരികെയത്തുന്ന വിദ്യാർത്ഥികളെ തിരികെ പ്രവേശിപ്പിക്കാൻ വിമുഖത കാണിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

നിരീക്ഷണത്തിൽ കഴിഞ്ഞവർ സമൂഹത്തിന് വേണ്ടിയും കൂടിയാണ് ഇങ്ങനെയൊരു മാതൃകാപരമായ പ്രവൃത്തി ചെയ്തത്. അഭിനന്ദനാർഹമായ ഇത്തരം കാര്യങ്ങളെ ചെറുതാക്കി കണ്ട് അവരെ ഒറ്റപ്പെടുത്തുന്ന ഒരു സാഹചര്യം ഉളവാക്കിയത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തന്നെ അപകീർത്തി വരുത്തുന്ന പ്രവൃത്തിയാണ്. നാം അവരോരോടൊപ്പം തന്നെയുണ്ടെന്നുളള ഒരു സന്ദേശമാണ് അവർക്ക് വേണ്ടി നമുക്ക് ചെയ്യാനുളളത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

 

English summary
corona virus awareness class in thrissur district
topbanner

More News from this section

Subscribe by Email