Monday March 30th, 2020 - 5:15:am
topbanner

പാലക്കാട് മായംചേര്‍ത്ത പാല്‍ പിടികൂടി

Anusha Aroli
പാലക്കാട് മായംചേര്‍ത്ത പാല്‍ പിടികൂടി

പാലക്കാട്: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍നിന്നു കേരളത്തിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന മായം ചേര്‍ത്ത പാല്‍ ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ പിടികൂടി. അറ്റ്‌മോസ് ഫാം ഫ്രഷ് എന്ന പേരില്‍ തിരുപ്പൂര്‍ ഡയറി ആന്‍ഡ് ഫുഡ് കമ്പനിയില്‍ നിന്നും വന്ന പാലിലാണ് മാള്‍ട്ടോടെക്‌സട്രിനെന്ന പദാര്‍ഥം കലര്‍ത്തിയതായി പരിശോധനയില്‍ കണ്ടെത്തിയത്. ഇത് മൂന്നാം തവണയാണ് മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പാല്‍ പിടികൂടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അറ്റ്‌മോസ് ഫാം ഫ്രഷ് പാലില്‍ മാള്‍ട്ടോടെക്‌സട്രിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ 11ന് 3116 ലിറ്റര്‍ പാല്‍ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുകയും പാല്‍ തിരിച്ചയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 13നും ഇതേ കമ്പനിയില്‍ നിന്നും വന്ന പാലില്‍ മാള്‍ട്ടോടെക്‌സട്രിന്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 7012 ലിറ്റര്‍ പാല്‍ പിടികൂടി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചു.

ജനുവരി 17ന് അറ്റ്‌മോസ് ഫാം ഫ്രഷ് കമ്പനിയുടെ പാലില്‍ ഗുണനിലവാരക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നും ചെക്ക്‌പോസ്റ്റില്‍ പിടികൂടുകയും നിയമനടപടികള്‍ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നതായി ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു.

English summary
contaminated milk was caught in palakkad
topbanner

More News from this section

Subscribe by Email