Sunday December 15th, 2019 - 10:01:pm
topbanner

സി.പി.എം - പോലീസ് ഒത്തുകളിക്കെതിരെയും, സർക്കാർ കെടുകാര്യസ്ഥതക്കെതിരെയും കണ്ണൂരിലെ കോൺഗ്രസ് നേതൃത്വം പ്രക്ഷോഭരംഗത്തേക്ക്

Anusha Aroli
സി.പി.എം - പോലീസ് ഒത്തുകളിക്കെതിരെയും, സർക്കാർ കെടുകാര്യസ്ഥതക്കെതിരെയും കണ്ണൂരിലെ കോൺഗ്രസ്  നേതൃത്വം പ്രക്ഷോഭരംഗത്തേക്ക്

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിനെ സർക്കാർ ഏറ്റെടുത്ത പ്രഖ്യാപനത്തിന് ശേഷം ദിനംപ്രതി സ്ഥാപനത്തെ തകർക്കുന്ന സർക്കാർ സമീപനത്തിനെതിരെയും, ആശുപത്രിയുടെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കെടുകാര്യസ്ഥതക്കെതിരെയും പരിയാരം മെഡിക്കൽ കോളേജിന് മുൻപിൽ ധർണ്ണാ സമരം നടത്താനും,സി.ഒ.ടി നസീർ വധശ്രമക്കേസിൽ ഗൂഢാലോചനയിൽ പ്രതിസ്ഥാനത്തുള്ള എ.എൻ ഷംസീർ എം.എൽ.എയെ അറസ്റ്റ് ചെയ്യാതെ അന്വേഷണം പ്രഹസനമാക്കുന്ന പോലീസ് നടപടിക്കെതിരെ മാടപ്പീടികയിൽ നിന്നും തലശ്ശേരിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടപ്പിക്കാനും ഡി.സി.സി നേതൃയോഗം തീരുമാനിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രവാസി വ്യവസായി സാജന്റെ കുടുംബത്തിനെതിരെയുള്ള സി.പി.എം-പോലീസ് കൂട്ടുകെട്ടിന്റെ വേട്ടക്കെതിരെ, സാജന്റെ കുടുംബത്തിന് നീതിക്കായ് കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് വളപട്ടണം സെൻട്രൽ ജംഗ്ഷനിൽ നിന്നും സാജന്റെ ജന്മദേശമായ അരയമ്പത്തേക്ക് സ്നേഹ സാന്ത്വനയാത്രയും സംഘടിപ്പിക്കാനും,ബേങ്ക് ദേശസാൽക്കരണത്തിന്റെ അൻപതാം വാർഷികാചരണത്തിന്റെ ഭാഗമായി നാളെ ( 2019 ജുലൈ 19 ന് ) കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ സെമിനാറും സംഘടിപ്പിക്കാനും ഡി.സി.സി നേതൃയോഗം തീരുമാനിച്ചു.

കാരുണ്യ ചികിൽസാ ധനസഹായ പദ്ധതി നിർത്തലാക്കിയ സർക്കാർ നടപടിയിലും,വൈദ്യുതി ചാർജ്ജ് അന്യായമായി വർദ്ധിപ്പിച്ചതിലും ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി.യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ നാരായണൻ,സുമാ ബാലകൃഷ്ണൻ, ഐ.എൻ.ടി.യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ, ഏ.ഡി മുസ്തഫ, എം.നാരായണൻകുട്ടി, അഡ്വ.മാർട്ടിൻ ജോർജ്ജ്, അഡ്വ.സോണി സെബാസ്റ്റ്യൻ, എം.പി.മുരളി,സജീവ് മാറോളി, വി.എൻ.ജയരാജ്, വി.രാധാകൃഷ്ണൻ മാസ്റ്റർ, എൻ.പി.ശ്രീധരൻ, പി.സി.ഷാജി, കെ.സി.മുഹമ്മദ് ഫൈസൽ, എം.പി വേലായുധൻ, പൊന്നമ്പത്ത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

English summary
congress kannur dcc protest march against CPM
topbanner

More News from this section

Subscribe by Email