Saturday June 6th, 2020 - 5:10:am

അര ക്വിന്റൽ ജൈവ പച്ചക്കറികളുമായി കുന്നോത്ത് സാമൂഹിക അടുക്കള

Anusha Aroli
അര ക്വിന്റൽ ജൈവ പച്ചക്കറികളുമായി കുന്നോത്ത് സാമൂഹിക അടുക്കള

കണ്ണൂർ : സാമൂഹിക അടുക്കള യിലേക്ക്. അര ക്വിന്റൽ ജൈവ പച്ചക്കറികൾ നൽകി പായം കർഷക കൂട്ടായ്മ മാതൃകയായി .പായം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നോത്ത് പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്കാവശ്യമായ അര ക്വിന്റൽ ജൈവപച്ചക്കറികളും തേങ്ങകളും നൽകിയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കാർഷിക കൂട്ടായ്മ മാത്യകയായത് .കാർഷിക ക്ലബ്ബ് പ്രവർത്തകരുടെ മേൽനോട്ടത്തിൽ നുറു മേനി വിളവെടുത്ത പച്ചക്കറിത്തോട്ടത്തിൽ നിന്നുമാണ് വെള്ളരി, വെണ്ട, ചിരങ്ങ, പടവലം എന്നീ പച്ചക്കറികൾ സാമൂഹിക അടുക്കളയിലേക്ക്നൽകിയത്.

പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ അശോകൻ പായം ഗ്രാമീണഗ്രന്ഥാലയം സെക്രട്ടറി എം പവിത്രനിൽ നിന്ന് പച്ചക്കറികൾ ഏറ്റുവാങ്ങി.ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, കൃഷി ഓഫീസർ സുനിൽ കുമാർ, സി കെ രവീന്ദ്രൻ, ഷജിനി കെ പി എന്നിവർ പങ്കെടുത്തു .

English summary
community kitchen in kunnotth
topbanner

More News from this section

Subscribe by Email