Friday July 10th, 2020 - 5:55:am

കൊല്ലത്തെ തീര ദേശങ്ങളെ അമ്പരപ്പിച്ച് രണ്ടടിപൊക്കത്തിൽ പത

princy
കൊല്ലത്തെ തീര ദേശങ്ങളെ അമ്പരപ്പിച്ച്  രണ്ടടിപൊക്കത്തിൽ പത

കൊല്ലം:പതിവില്ലാത്ത വിധം കൊല്ലത്തെ തീര ദേശങ്ങളിൽ പത അടിഞ്ഞു കൂടിയത് കണ്ട കൗതുകത്തിലാണ് നാട്ടുകാർ. എല്ലാ വർഷവും ഇത്തരത്തിൽ പത നുരഞ്ഞു പൊങ്ങി തീരത്തെത്താറുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും വലിയ രീതിയിൽ പത എത്തിയതെന്നു പഴമക്കാരായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.കടലിന്റെ അടിത്തട്ടിലെ ചെളിയും ചേറുമാണ് തിരമാലയ്ക്കൊപ്പം ഇളക്കി മറിച്ച് തീരത്ത് എത്തുന്നത്.എന്നാൽ ഇത്തവണ പത വളരെക്കൂടുതലായി തീരത്ത് എത്തി. 2 അടി പൊക്കത്തിൽ വരെ പല സ്ഥലത്തും പത കാണപ്പെട്ടു. താന്നി, ഇരവിപുരം, കാക്കത്തോപ്പ് ഭാഗത്താണ് കടലിൽ പത പൊങ്ങിയത്. കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സിന്‍റെ ഗവേഷക സംഘം ഇതേ കുറിച്ച് പഠിക്കാൻ കൊല്ലത്തെത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Kollam, coastal areas, patha
English summary
coastal areas of Kollam were shocked by patha
topbanner

More News from this section

Subscribe by Email