Saturday April 4th, 2020 - 3:52:am
topbanner

മലയാള ചലച്ചിത്ര ലോകത്തെ സൗഹൃദ കാഴ്ചകൾ ഒരുക്കി ’സിനിമയിലല്ല’ ഫോട്ടോ പ്രദർശനം കണ്ണൂരിൽ

Anusha Aroli
മലയാള ചലച്ചിത്ര ലോകത്തെ സൗഹൃദ കാഴ്ചകൾ ഒരുക്കി ’സിനിമയിലല്ല’ ഫോട്ടോ പ്രദർശനം കണ്ണൂരിൽ

കണ്ണൂർ: മലയാള ചലചിത്ര ലോകത്തിന്റെ അഭ്രപാളികൾക്ക് പുറത്തെ സൗഹൃദങ്ങളുടെയും സ്നേഹ വായ്പുകളുടെയും നേർകാഴ്ചകൾ ഒരുക്കുന്ന ഫോട്ടോ പ്രദർശനം കണ്ണൂരിൽ ചലചിത്ര താരം സുരാജ് വെഞ്ഞാറന്മൂട് ഉദ്ഘാടനം നിർവഹിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂർ ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവല്ലിനോട് അനുബന്ധിച്ച് നാന ഫോട്ടോ ഗ്രാഫർ മോഹൻ കൊല്ലം ‘സിനിമയിലല്ല‘ എന്ന പേരിലാണ് ഒരുക്കിയതാണ് ഫോട്ടോ പ്രദർശനം. ഇതോടൊപ്പം പുസ്തകമേള, കാർട്ടൂൺ പ്രദർശനം, ചിത്രകലാ പ്രദർശനം എന്നിവയും ആരംഭിച്ചു.

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികൾ 24ന് വൈകീട്ട് സമാപിക്കും. മലയാള-അറബ് സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര ലോകത്തെ പ്രമുഖരാണ് മേളയുടെ ഭാഗമാകുന്നതിന് എത്തുന്നത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയം ചൂടേറിയ ചർച്ചയാക്കുന്നതിന് രാഷ്ട്രീയ നേതാക്കളും മൂന്ന് ദിവസത്തെ പരിപാടികളിൽ എത്തുന്നുണ്ട്.

പരിപാടികളുടെ ഭാഗമായി ഒരുക്കിയ പുസ്തക മേള കണ്ണൂർ ജില്ലാ കളക്ടർ ടി വി സുബാഷ് ഐ എ എസ് നിർവഹിച്ചു. കേരളാ കാർട്ടൂൺ അക്കാദമിയുടെ വൈറസ് ബാധക്കെതിരെയുള്ള ബോധവത്കരണ കാർട്ടൂൺ പ്രദർശനവും സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം നിർവഹിച്ചിരുന്നു.

ആർട്ടിസ്റ്റ് ഷീജ പ്രമോദിന്റെ ഷീജ ശിവോഹം ആർട് ഗാലറി ഒരുക്കുന്ന ചിത്ര കലാ പ്രദർശനം ജില്ലാ പഞ്ചായത്ത് വൈ. പ്രസി പി പി ദിവ്യ നിർവഹിച്ചു.മൈ ലൗ ഓൺ ടു ദി (എന്റെ സ്നേഹം നിനക്കായി) എന്ന പ്രമേയത്തിലാണ് പ്രദർശനങ്ങൾ.മോഹൻ കൊല്ലം, സി വി ബാലകൃഷ്ണൻ, അശോക് കുമാർ, ഷാബു കിളിത്തട്ടിൽ, ജിത്തു കോളയാട് തുടങ്ങിയവർ സംബന്ധിച്ചിരുന്നു.

English summary
cinemayilalla photo exibition in kannur
topbanner

More News from this section

Subscribe by Email