Wednesday May 27th, 2020 - 2:25:pm

കുട്ടികളുടെ ഏറ്റവും വലിയ വിദ്യാഭ്യാസം എന്നു പറയുന്നത് വ്യക്തിത്വ വികസനത്തില്‍ ഊന്നി കൊണ്ടായിരിക്കണം : ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള

Anusha Aroli
കുട്ടികളുടെ ഏറ്റവും വലിയ വിദ്യാഭ്യാസം എന്നു പറയുന്നത് വ്യക്തിത്വ വികസനത്തില്‍ ഊന്നി കൊണ്ടായിരിക്കണം : ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള

രാജപുരം : കുട്ടികളുടെ ഏറ്റവും വലിയ വിദ്യാഭ്യാസം എന്നു പറയുന്നത് വ്യക്തിത്വ വികസനത്തില്‍ ഊന്നി കൊണ്ടായിരിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് അഭിപ്രയപ്പെട്ടു. അറിവ് മാത്രം ഉണ്ടായാല്‍ പോര അക കണ്ണിലൂടെ കുട്ടികള്‍ക്ക് തിരിച്ചറിവ് ഉണ്ടാവണം. വ്യക്തിത്വ വികസനത്തില്‍ ഊന്നല്‍ നല്‍കാതെ വിദ്യാഭ്യസം ലഭിച്ചിട്ടുള്ള കുട്ടികള്‍ വളര്‍ന്നു വലുതാവുമ്പോള്‍ സമൂഹത്തില്‍ രാഷ്ട്രത്തിന് ഗുണം ഇല്ലാത്ത രീതിയിലായിരിക്കും അവരുടെ പ്രവര്‍ത്തനം. അവരുടെ കാര്യങ്ങള്‍ മാത്രം നോക്കുന്നവരായിരിക്കും കഴിഞ്ഞ കുറച്ച് കാല വിദ്യഭ്യാസം രീതികള്‍ അതാണ് പഠിപ്പിക്കുന്നത്. മാതാപിതാക്കളെ പോലും സംരക്ഷിക്കാത്തവരായി അവര്‍ മാറി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം വ്യക്തിത്വ വികസനത്തിന് ജീവന്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകും വിധം നല്ല സ്വഭാവ രീതികള്‍ തന്നെയാണ് വിദ്യാഭ്യാസത്തിന്റെ് അടിസ്ഥാനം എന്ന് പറഞ്ഞ് പഠിപ്പിക്കണം. സ്‌കൂളുകളില്‍ ചില വിഷയങ്ങള്‍ കുട്ടികള്‍ക്ക് തീരെ ഗുണകരമല്ലാത്തവ ഉണ്ട് അത് ഒഴിവാക്കി വ്യക്തിത്വ വികസനം വിഷയം ഉള്‍പെടുത്തണം. പഠനത്തോടൊപ്പം അവരിലെ കഴിവുകള്‍ കണ്ടെത്തി പരിശീലനവും പ്രോല്‍സാഹനവും നല്‍കണം. എങ്കിലെ പഠനം കഴിയുമ്പോള്‍ അവര്‍ സ്വയംപര്യപ്തതയില്‍ എത്തുകയുള്ളൂ.

സിപിടി പോലുള്ള സംഘടന കൊണ്ട് പറ്റുന്ന രീതിയിലുള്ള സെമിനാറുകളും ബോധവല്‍കരണ ക്ലാസുകളും മറ്റും സംഘടിപ്പിച്ച് കുട്ടികളുടെ ഭാവി നന്മയ്ക്ക് സഹായം നല്‍കാന്‍ സാധിക്കുമെന്ന് ക്യാമ്പ് വിലയിരുത്തി. ജില്ലകള്‍ തോറും സംഘടന ഭാരവാഹികള്‍ക്ക് പരിശീലനപരിപാടികള്‍ സംഘടിപ്പിക്കും വനത്തിന്റെ പ്രകൃതിഭംഗിയും കോടമഞ്ഞിന്റെ തണുപ്പും
ഒത്തിണങ്ങിയ റാണിപുരത്ത് സിപിടി ക്യാമ്പിന് എത്തിയ അംഗങ്ങള്‍ക്ക് പരിശീലനം നവ്യാനുഭവമായി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് എത്തിയ ചൈല്‍ഡ് പ്രൊട്ടക്ട് ടീമിന്റെ നേതൃത്വ ഭാരവാഹികള്‍ക്കുള്ള പരിശീലന ക്യാമ്പ് ആണ് കഴിഞ്ഞദിവസം സമാപിച്ചത്.

ക്യാമ്പിന്റെ ആദ്യദിവസം കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും ഇടപെടുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്വവും കടമകളും നീതിനിയമങ്ങളും ചര്‍ച്ച ആയെങ്കില്‍ രണ്ടാംദിനത്തില്‍ കണ്ണൂര്‍ മനുസുരേന്ദ്രര്‍ സാറിന്റെ നേതൃത്വത്തില്‍ നടന്ന ലീഡര്‍ഷിപ്പ് ക്യാമ്പ് ഏറെ രസകരവും അതോടൊപ്പം തന്നെ പഠനാര്‍ഹവും ആയിരുന്നു.
നിലവില്‍ കുട്ടികള്‍ക്ക് നേരെ നടന്നു വരുന്ന അക്രമങ്ങള്‍ ചൂഷണങ്ങള്‍ കണ്ട് നില്‍ക്കാനാവില്ല.അത്ര ദയനീയമാണ് അവസ്ഥ. കുട്ടികളുടെ സംഘടന കൊണ്ടു നടക്കേണ്ട ആവശ്യകതയും ഭാവി സമൂഹമായ കുട്ടികള്‍ക്ക് വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കാന്‍ കിട്ടുന്ന അവസരവും അതിലൂടെ സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും അതോടൊപ്പം പുതുതലമുറക്ക് അന്യമായികൊണ്ടിരിക്കുന്ന ബന്ധങ്ങളെ കുറിച്ചും വ്യക്തമായ രീതിയില്‍ ക്യാമ്പ് ചര്‍ച്ച ചെയ്തു.

കുട്ടികളുടെ സാമൂഹ്യസുരക്ഷ ആരോഗ്യസുരക്ഷ ജീവിതസുരക്ഷ നിയമസുരക്ഷ എന്നീ ലക്ഷ്യങ്ങളോടെ കേരളത്തില്‍ മൂന്നു വര്‍ഷം മുമ്പ് രൂപംകൊണ്ട ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധസംഘടനയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കാസറഗോഡ് ജില്ലയില്‍ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്ത് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത് അടുത്ത സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വെച്ച് ജനുവരി മാസത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ ഭാരവാഹികളായ സിദ്ധീഖ് ഫറോക്ക് ഉമ്മര്‍പാടലടുക്ക ശാന്തകുമാര്‍ തിരുവനന്തപുരം വിനോദ് അണിമംഗലം പ്രസന്ന സുരേന്ദ്രന്‍ ഷാജി കോഴിക്കോട് ഗള്‍ഫ് ഭാരവാഹികളായ ഷഫീല്‍ കണ്ണൂര്‍ രാഹുല്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് മൊയിതീന്‍ പൂവടുക്ക സെക്രട്ടറി ജയപ്രസാദ് തൂടങ്ങിയവര്‍ ക്യമ്പിന് നേതൃത്വം നല്‍കി.

English summary
child protect team kerala in thrissur
topbanner

More News from this section

Subscribe by Email