Thursday January 23rd, 2020 - 4:11:am
topbanner

തൃശ്ശൂരിൽ ബസ് യാത്രയ്ക്കിടെ മാല കവരാന്‍ ശ്രമം : തമിഴ് യുവതികള്‍ പിടിയില്‍

princy
 തൃശ്ശൂരിൽ ബസ് യാത്രയ്ക്കിടെ മാല കവരാന്‍ ശ്രമം  :  തമിഴ് യുവതികള്‍ പിടിയില്‍

തൃശൂര്‍:ബസ് യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച് സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു തമിഴ് നാടോടി യുവതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര സിങ്ങാനൂര്‍ സ്വദേശികളായ ജീന്‍ ഭാര്യ മുത്തുമാരി (35), നാഗരാജ് ഭാര്യ മുരുകമ്മ ( 23) എന്നിവരാണ് അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചങ്ങരംകുളത്തുനിന്നു തൃശൂരിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്ത കാഞ്ഞൂര്‍ നന്നമുക്ക് സ്വദേശിനിയുടെ കഴുത്തില്‍ കിടന്ന മാലയാണ് യുവതികള്‍ പെരുമ്പിലാവില്‍വച്ച് ആക്രമിച്ചു കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ യുവതി വിവരം സഹയാത്രക്കാരെ വിവരമറിയിച്ചു.

യാത്രക്കാര്‍ കുന്നംകുളം പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പോലീസെത്തി യുവതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതികളെ റിമാന്‍ഡ് ചെയ്തു. ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. ഇതിനു പുറകില്‍ വലിയ സംഘങ്ങള്‍ ഉണ്ടെന്നും മോഷ്ടിച്ച ഉടനെ ആഭരണം സംഘങ്ങള്‍ക്ക് കൈമാറി വസ്ത്രം മാറിയശേഷം രക്ഷപ്പെടുകയാണു പതിവെന്നും പോലീസ് പറഞ്ഞു.

Read more topics: thrissur, robbery, case
English summary
chain robbery attempt in trissur
topbanner

More News from this section

Subscribe by Email