Saturday January 18th, 2020 - 3:03:pm
topbanner

കണ്ണൂരിൽ കാര്‍ കടലിടുക്കിലേക്ക് മറിഞ്ഞു: രണ്ടുപേര്‍ക്ക് പരിക്ക്‌

suvitha
കണ്ണൂരിൽ കാര്‍ കടലിടുക്കിലേക്ക് മറിഞ്ഞു: രണ്ടുപേര്‍ക്ക് പരിക്ക്‌

അഴീക്കോട്: കണ്ണൂർ അഴീക്കോട് മീന്‍കുന്ന് വലിയപറമ്പിന് സമീപം കാര്‍ കടലിടുക്കിലേക്ക് മറിഞ്ഞ് കാറിലുള്ള രണ്ടുപേര്‍ക്ക് പരിക്ക്. കാര്‍ 20 മീറ്റര്‍ താഴ്ചയിലേക്കാണ് മറിഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. അഴീക്കോട് സ്വദേശികളായ പി.ദീപേഷ് (36), കെ.വിനേദ് (30) എന്നിവർക്കാണ് പരിക്കേറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാരമായി പരിക്കേറ്റ കാര്‍ ഉടമ ദീപേഷിനെ മംഗളൂരുവിലെ സ്വകാര്യ ആശു​പത്രിയിൽ പ്രവേശിപ്പിച്ചു. വിനോദിനെ കണ്ണൂര്‍ കൊയിലി ആശു​പത്രിയിൽ നിന്ന് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിട്ടു. കണ്ണൂരില്‍നിന്നുള്ള അഗ്നിരക്ഷാസേനയും വളപട്ടണം പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read more topics: car, accident, sea, injured,
English summary
A car accident into a deep sea in Azheekkodu
topbanner

More News from this section

Subscribe by Email