കോട്ടയം:തിരുവനന്തപുരത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോടിമതയിലെ ആറ്റിറമ്പിലേയ്ക്ക് മറിഞ്ഞു. ഇരുപതടി ആഴത്തിലേയ്ക്ക് കാർ മറിഞ്ഞെങ്കിലും, യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വടക്കാഞ്ചേരി സ്വദേശികളായ എട്ടംഗ സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം നഷ്ടമായി കോടിമത പാലത്തിന് സമീപത്തെ കുഴിയിലേയ്ക്ക് മറിഞ്ഞത്. രണ്ടു പേരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിലും, ആറു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാർ ഡ്രൈവർ വടക്കാ്ഞ്ചേരി തിരുമത്ര തൈക്കാടൻ ഹൗസ് ചാക്കോ ജെയ്സൺ (33), തൃശൂർ വേലൂർ ചീരമ്മേൽ പൗലോസ് ലിയോ (18) എന്നിവരെ നിസാര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. തൃശൂർ വടക്കാഞ്ചേരി ചിരമ്പൻ ഹൗസിൽ തോമസ് (45) , പ്രിൻസ് (23) ലൂസി (56) , റിൻസി (32) , എബിൻ (11) , ആൻലിയ (12) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.