Sunday September 22nd, 2019 - 3:27:am
topbanner
Breaking News
jeevanam

ബസ് ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

rajani v
ബസ് ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ബസ് ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. അഞ്ചേരി ധന്യനഗറില്‍ മണലോടി വീട്ടില്‍ ഗോവിന്ദന്റെ മകന്‍ സത്യന്‍ (45) ആണ് മരിച്ചത്. ഒല്ലൂര്‍ റോഡില്‍ കുടിവെള്ളത്തിന് വേണ്ടി റോഡ് വെട്ടിപ്പൊളിച്ചതിന്റെ ആദ്യത്തെ രക്തസാക്ഷിയാണ് സത്യന്‍.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. പനംകുറ്റിച്ചിറക്ക് സമീപംവച്ച് സത്യന്‍ സഞ്ചരിച്ചിരുന്ന സെക്കിളില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മാതാ ബസ് ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തെത്തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. കൂലിപ്പണിക്കാരനായ സത്യന്‍ ഉച്ചയ്ക്ക് വീട്ടിലേക്ക് വരികയായിരുന്നു. ഭാര്യ: രജനി. മക്കള്‍: വിബിന്‍, വിഷ്ണു, ശാലു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്നു.

Viral News

Read more topics: bus, accident, death
English summary
bus accident death
topbanner

More News from this section

Subscribe by Email