Sunday October 20th, 2019 - 1:46:am
topbanner

മലപ്പുറത്ത് പ്രളയം തകര്‍ത്തെറിഞ്ഞ പാലത്തിന് ജനകീയ കൂട്ടായ്മയില്‍ പുനര്‍ജന്മം

Anusha Aroli
മലപ്പുറത്ത് പ്രളയം തകര്‍ത്തെറിഞ്ഞ പാലത്തിന് ജനകീയ  കൂട്ടായ്മയില്‍ പുനര്‍ജന്മം

മലപ്പുറം : പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിക്ക് കരുത്തുപകരാന്‍ പ്രളയം പകുത്തെടുത്ത ഒരു പാലത്തെ പുനര്‍ജനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പെരിന്തല്‍മണ്ണ പാണമ്പിയിലെ ജനകീയ കൂട്ടായ്മ. പെരിന്തല്‍മണ്ണ ഇ.എം.എസ് നഴ്‌സിങ് കോളജ് റോഡിലുള്ള പാണമ്പി പണിക്കരപ്പടി റോഡിലെ ഓവുപാലമാണ് നിസ്വാര്‍ഥരായ നാട്ടുകാരുടെയും പ്രാദേശിക സ്ഥാപനങ്ങളുടെയും കൂട്ടായ്മയില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പുനര്‍ജനിക്കാന്‍ പോകുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓഗസ്റ്റ് എട്ടിനാണ് അതിശക്തമായ ഒഴുക്കില്‍ പാലം രണ്ടായി പിളര്‍ന്നത്. ഇതോടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാന്‍ കഴിയാതെ വഴിമുട്ടി. സ്‌കൂളുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തിപ്പെടാന്‍ പ്രയാസമായ സാഹചര്യത്തിലാണ് പാലം നിര്‍മിക്കാനായുള്ള കൂട്ടായശ്രമം നടന്നത്. അതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു.ഡോ.മുഹമ്മദ് ചെയര്‍മാനും വി.മുഹമ്മദ് ഹനീഫ കണ്‍വീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്.

10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പാലത്തിനായി തയ്യാറാക്കിയത്. പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റലിന്റെയും ഔറ ഗ്ലോബല്‍ സ്‌കൂളിന്റെയും ഹോം സ്റ്റഡ് വില്ലയുടെയും ധനസഹായവും നാട്ടുകാരുടെ സംഭാവനയും കൂടി ചേര്‍ന്നപ്പോള്‍ പാലം യാഥാര്‍ഥ്യമാകാനുള്ള ആദ്യത്തെ കടമ്പ കടന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്.

സെപ്തംബര്‍ രണ്ടിന് പാലത്തിന്റെ മെയിന്‍ സ്ലാബുകളുടെ നിര്‍മാണം പൂര്‍ത്തിയാകും. സെപ്റ്റംബര്‍ പകുതിയോടെ ജനകീയ കൂട്ടായ്മയുടെ പാലം നാടിന് സമര്‍പ്പിക്കാനാവും. ഇതോടെ കേരളത്തിന്റെ അതിജീവനത്തിന്റെ മറ്റൊരു അധ്യായവും രചിക്കുകയാണ് പാണമ്പിയിലെ ജനങ്ങള്‍. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഡോ.സെയ്യിദ് ഫൈസല്‍, ഡോ.വിജയ്, വി.ടി നിയാസ് തുടങ്ങിയവരും നേതൃത്വം നല്‍കി.

English summary
bridge construction in malappuram
topbanner

More News from this section

Subscribe by Email