Wednesday June 19th, 2019 - 10:34:pm
topbanner
topbanner

പിലാത്തറയിലെ ബോംബേറ്, ഡി.സി.സിയുടെ പ്രതിക്ഷേധ കൂട്ടായ്മ നാളെ

Anusha Aroli
പിലാത്തറയിലെ ബോംബേറ്, ഡി.സി.സിയുടെ പ്രതിക്ഷേധ കൂട്ടായ്മ നാളെ

കണ്ണൂർ :പിലാത്തറയിൽ റീ പോളിംഗിന് ബൂത്ത് ഏജന്റായി പ്രവർത്തിച്ച വി.ടി.വി.പത്മനാഭന്റെയും, ആ ബൂത്തിലെ വോട്ടറായ ഷാലറ്റ് സെബാസ്റ്റ്യന്റെയും വീടിന് നേരെ ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയ കേസിൽ കാര്യക്ഷമമായി അന്വേഷണം നടത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ തയ്യാറാകാത്ത പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിക്ഷേധ കൂട്ടായ്മ നാളെ വൈകുന്നേരം 4 മണിക്ക് പിലാത്തറ ടൗണിൽ നടക്കും.

പ്രതിക്ഷേധ കൂട്ടായ്മ കെ.പി.സി.സി വർക്കിംങ്ങ് പ്രസിഡന്റും നിയുക്ത എം.പിയുമായ കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും. കാസർഗോഡ് ലോകസഭാ മണ്ഡലം നിയുക്ത എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ചടങ്ങിൽ പ്രസംഗിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.

English summary
bomb blast in pilathara DCC protest rally on tomorrow
topbanner

More News from this section

Subscribe by Email