Sunday February 23rd, 2020 - 2:14:pm
topbanner

ദേശീയ യുവജന ദിനം; പാലാ സെന്‍റ് തോമസ് കോളജിലെ രക്തദാന ക്യാമ്പില്‍ 300 പേര്‍ രക്തം ദാനം ചെയ്തു

Anusha Aroli
ദേശീയ യുവജന ദിനം; പാലാ സെന്‍റ് തോമസ് കോളജിലെ രക്തദാന ക്യാമ്പില്‍ 300 പേര്‍ രക്തം ദാനം ചെയ്തു

കോട്ടയം : ദേശീയ യുവജന ദിനാഘോഷത്തിന്‍റെ ഭാഗമായി പാലാ സെന്‍റ് തോമസ് കോളജില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ 300 എന്‍.സി.സി കേഡറ്റുകള്‍ രക്തം ദാനം ചെയ്തു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, പാലാ ബ്ലഡ് ഫോറം എന്നിവ സെന്‍റ് തോമസ് കോളേജിലെ എന്‍.സി.സി യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന രക്തദാന ക്യാമ്പ് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, എന്‍.സി.സി ഓഫീസര്‍ ഡോ.പി.ഡി. ജോര്‍ജ് എന്നിവര്‍ രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരി ഡൊമിനിക് യുവജന ദിന സന്ദേശം നല്‍കി .

ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍, ഷിബു തെക്കേമറ്റം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ, ഡോ.പി.ഡി. ജോര്‍ജ്, പാലാ ജനമൈത്രി പോലീസ് സി.ആര്‍.ഒ ബിനോയ് തോമസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അലെര്‍ട്.ജെ. കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
blood donation camp in pala st thomas college
topbanner

More News from this section

Subscribe by Email