Monday April 6th, 2020 - 2:15:am
topbanner

പാലക്കാട് കള്ളനോട്ടുമായി ദമ്പതികൾ അറസ്റ്റിലായ സംഭവം : പ്രതികളുടെ വീട്ടില്‍നിന്ന് കൂടുതല്‍ നോട്ടുകളും പ്രിന്ററും പിടികൂടി

princy
 പാലക്കാട് കള്ളനോട്ടുമായി ദമ്പതികൾ അറസ്റ്റിലായ സംഭവം  :  പ്രതികളുടെ വീട്ടില്‍നിന്ന്  കൂടുതല്‍ നോട്ടുകളും പ്രിന്ററും പിടികൂടി

പാലക്കാട് : മങ്കരയില്‍ കള്ളനോട്ട് മാറുന്നതിനിടെ പോലീസിന്റെ പിടിയിലായ നവദമ്പതികളുടെ കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ കണ്ണേറ്റയിലുള്ള വീട്ടില്‍ മങ്കരയില്‍ നിന്നെത്തിയ പോലീസ് സംഘം റെയ്ഡ് നടത്തി കൂടുതല്‍ കള്ളനോട്ടുകളും, നോട്ട് അടിക്കുവാനായി സൂക്ഷിച്ചിരുന്ന പേപ്പറുകളും പ്രിന്ററും കണ്ടെടുത്തു. കഴിഞ്ഞ ദിവസം മങ്കരയില്‍ പിടിയിലായ രഞ്ജിത്തി(30)ന്റെയും ലിജ(25)യുടെയും ചാത്തന്നൂര്‍ കണ്ണേറ്റ ക്ഷേത്രത്തിനടുത്തുള്ള രഞ്ജിത് ഭവനിലാണ് റെയ്ഡ് നടന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മങ്കരയില്‍ നിന്നുള്ള പോലീസ് സംഘം കോടതിയില്‍ നിന്നും പ്രത്യേക അനുവാദവും വാങ്ങി ചാത്തന്നൂര്‍ പോലീസിന്റെ അകമ്പടിയോടെ കണ്ണേറ്റയിലുള്ള രഞ്ജിത്തിന്റെ വീട്ടില്‍ എത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോലീസ് എത്തുമ്പോള്‍ വീട് പൂട്ടികിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീദേവിയുടെയും സാന്നിധ്യത്തില്‍ വീടിന്റെ പൂട്ട് പൊളിച്ചു അകത്തു കയറി നടത്തിയ പരിശോധനയില്‍ വീടിന്റെ കിടക്കമുറിയില്‍ കട്ടിലിന്റെ അടിയില്‍ പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ 500 ന്റെ 53 നോട്ടുകളും 200 ന്റെ 122 നോട്ടുകളും കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍, പ്രിന്റര്‍, പേപ്പര്‍ കട്ടിംഗ് മെഷീന്‍ കൂടാതെ കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറും,ഇരുനൂറിന്റെയും അഞ്ഞൂറിന്റെയും അടിച്ച നോട്ടുകളും ഒരു സൈഡ് മാത്രം അടിച്ച നോട്ടുകളും പേപ്പര്‍ ഷീറ്റുകളില്‍ പ്രിന്റ് ചെയ്ത നോട്ടുകളും കണ്ടെത്തി.

തിങ്കളാഴ്ച രാവിലെ 11.15നാണ് പാലക്കാട് മങ്കരയിലെ ഒരു ബേക്കറി ഉടമയെ കള്ളനോട്ട് നല്‍കി കബളിപ്പിച്ച ശേഷം തേനൂരിലുള്ള മറ്റൊരു കടയില്‍ നിന്നും സാധനം വാങ്ങിയ ശേഷം കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പിടിയിലായത്. മങ്കര എസ്.ഐ: എന്‍.കെ. പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിനായി ചാത്തന്നൂരില്‍ എത്തിയത്. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തെളിവെടുപ്പിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

Read more topics: palakkad, black money, seized
English summary
black money seized from palakkad
topbanner

More News from this section

Subscribe by Email