Sunday October 20th, 2019 - 5:01:pm
topbanner

തൃശ്ശൂർ വൈപ്പിനില്‍ ബൈക്കപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു

princy
തൃശ്ശൂർ വൈപ്പിനില്‍ ബൈക്കപകടത്തിൽ  രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍:വൈപ്പിനില്‍ ബൈക്കപകടത്തില്‍ വലപ്പാട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. വലപ്പാട് ഭാരത് വിദ്യാമന്ദിര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന പച്ചാമ്പിള്ളി കൃപയാല്‍ സിങ്ങിന്റെ മകന്‍ പി.കെ. സിനോജ് (24), സുഹൃത്ത് വലപ്പാട് വേളു ബാലചന്ദ്രന്റെ മകന്‍ വിഷ്ണു (27) എന്നിവരാണ് മരിച്ചത്. സിനോജ് ഓടിച്ച ബൈക്ക് കള്‍വര്‍ട്ടിന്റെ കൈവരിയിലിടിച്ചാണ് ദുരന്തം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇടിയുടെ ആഘാതത്തില്‍ 20 മീറ്ററോളം മുന്നോട്ടുമാറി റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. ഇവിടെ വീടുകള്‍ ഇല്ലാതിരുന്നതിനാല്‍ ആരും വിവരമറിഞ്ഞില്ല. അല്പസമയത്തിനു ശേഷം അതുവഴിയെത്തിയ ഞാറയ്ക്കല്‍ പോലീസിന്റെ പെട്രോളിങ് സംഘമാണ് ഇരുവരും രക്തത്തില്‍ കുളിച്ചുകിടക്കുന്നതു കണ്ടത്.എസ്.ഐ. സംഗീത് ജോബിന്റെ നേതൃത്വത്തില്‍ ഇവരെ ഉടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലപ്പാട്ടെ കാര്‍ വര്‍ക്‌ഷോപ്പിലെ മെക്കാനിക്കാണ് സിനോജ്. സുഹൃത്ത് വിഷ്ണു സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് വിദേശത്തു നിന്ന് മൂന്നുമാസം മുമ്പാണ് എത്തിയത്. പുലര്‍ച്ചെ 2.55 നാണ് അപകടമുണ്ടായതെന്നു പോലീസ് അറിയിച്ചു.

 

 

Read more topics: trissur, road, accident
English summary
Two youths died by bike accident in Thrissur
topbanner

More News from this section

Subscribe by Email