Tuesday February 18th, 2020 - 9:56:am
topbanner

പെണ്‍കുട്ടികളുടെ അവകാശങ്ങളെ ഓര്‍മ്മപ്പെടുത്തി മലപ്പുറത്ത് ബാലികാദിനം ആചരിച്ചു

Anusha Aroli
പെണ്‍കുട്ടികളുടെ അവകാശങ്ങളെ ഓര്‍മ്മപ്പെടുത്തി മലപ്പുറത്ത്  ബാലികാദിനം ആചരിച്ചു

മലപ്പുറം : പെണ്‍കുട്ടികളുടെ അവകാശങ്ങളെ ഓര്‍മ്മപ്പെടുത്തിയും ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ച് ബോധവത്ക്കരിച്ചും വനിതാ ശിശുവികസന വകുപ്പും ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും സംയുക്തമായി ജില്ലയില്‍ ബാലികാദിനം ആചരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദിനാചരണത്തിന്റെ ഭാഗമായി ശൈശവ വിവാഹങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും ബാലവേല ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ തടയണമെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ഹാജറുമ്മ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷയായി. ശൈശവ വിവാഹം, പോക്‌സോ ആക്ട് തുടങ്ങിയ വിഷയങ്ങളില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി ക്ലാസ്സെടുത്തു. ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ത്രേസ്യാമ്മ, വനിതാ ശിശുവികസന ഓഫീസര്‍ ഇന്‍ ചാര്‍ജ് മേരി ജോണ്‍, സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, മാസ് മീഡിയ ഓഫീസര്‍ പി.രാജു, ഐ.സി.ഡി.എസ്, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
balika day celebration in malappuram
topbanner

More News from this section

Subscribe by Email