Tuesday July 14th, 2020 - 6:55:am

ആന്തൂരില്‍ പ്രതീക്ഷയുടെ ബജറ്റ്: ഭവനരഹിതരില്ലാത്ത നഗരസഭ

NewsDesk
ആന്തൂരില്‍ പ്രതീക്ഷയുടെ ബജറ്റ്: ഭവനരഹിതരില്ലാത്ത നഗരസഭ

കണ്ണൂര്‍/ധര്‍മശാല: നഗരവികസനത്തിനും ഭവനരഹിത നഗരസഭയാക്കാന്‍ മുന്‍ഗണന നല്‍കി ആന്തൂര്‍ നഗരസഭയുടെ കന്നി ബജറ്റ് ചെയര്‍പേഴ്‌സണ്‍ പി. കെ. ശാമള ടീച്ചറുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ കെ. ഷാജു അവതരിപ്പിച്ചു. പുതിയ പദ്ധതികള്‍ ഉള്‍പ്പെടെ 22,23,97,000 രൂപ വരവും 20,47,51,500 രൂപ ചെലവും 1,76,45,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ഷാജു അവതരിപ്പിച്ചത്. ഭവനരഹിതര്‍ ഇല്ലാത്ത നഗരസഭ എന്ന ലക്ഷ്യത്തിനായി 60 ലക്ഷം രൂപയാണു വകയിരുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബക്കളം, കോള്‍മൊട്ട, കടമ്പേരി, താഴെബക്കളം, അഞ്ചാംപീടിക എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും നീക്കി വച്ചു. നഗരസഭയില്‍ സ്വന്തമായി മല്‍സ്യ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും നീക്കി വച്ചു. നഗരവികസനത്തിനും നഗരസഭയ്ക്കകത്ത് ഹരിതസേനയെ രൂപീകരിക്കാന്‍ 10 ലക്ഷം രൂപ വകയിരുത്തി, കൃഷി മേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്കായി 52 ലക്ഷം രൂപയും വകയിരുത്തി. വൈദ്യുതി, കക്കൂസ് ഇവ ഇല്ലാത്ത വീടുകളില്‍ പ്രസ്തുത സൗകര്യം ഏര്‍പ്പെടുത്താന്‍ 50 ലക്ഷം രൂപ വകയിരുത്തി.

ചര്‍ച്ചയില്‍ കെ. രവീന്ദ്ര കെ. കുഞ്ഞപ്പ, പി.കെ. മുജീബ് റഹ്മാന്‍, വി. സുരേഷ്ബാബു, പി.പി. ഉഷ, എം. കണ്ണന്‍, കെ.പി. ശ്യാമള, കെ.കെ. കുഞ്ഞമ്പു, എം. സതി, എ. പ്രിയ, എന്നിവര്‍ പ്രസംഗിച്ചു.

 

Read more topics: anthoor municipality, kannur,
English summary
anthoor municipality, kannur first budget 2016
topbanner

More News from this section

Subscribe by Email