Monday September 16th, 2019 - 5:55:am
topbanner
Breaking News
jeevanam

ഓണനാളിൽ വനജാക്ഷിക്ക് ഗൃഹപ്രവേശനത്തിന് സമ്മാനവുമായി മന്ത്രിയെത്തി

Anusha Aroli
ഓണനാളിൽ വനജാക്ഷിക്ക് ഗൃഹപ്രവേശനത്തിന് സമ്മാനവുമായി മന്ത്രിയെത്തി

ആലപ്പുഴ: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ നിർമിച്ച് പൂർത്തീകരിച്ച അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഒലവത്തറയിൽ വനജാക്ഷിയുടെ ഗൃഹപ്രവേശം പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തിൽ നടത്തി. ഞായറാഴ്ച 11 മണിയോടെ ഗുണഭോക്താവിന്റെ വീട്ടിലെത്തിയ മന്ത്രി വീട്ടുകാരുടെ സന്തോഷത്തിൽ പങ്ക് ചേർന്നു.

താക്കോൽ ദാനം നടത്തിയും നാട മുറിച്ചുമാണ് മന്ത്രി ഗൃഹപ്രവേശം നടത്തിയത്. സന്തോഷ സമ്മാനമായി നിലവിളക്കും ഓണക്കോടിയും നൽകി. എല്ലാവർക്കും ഒപ്പമിരുന്ന് ആഹാരം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം.ജുനൈദ്, പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ, അമ്പലപ്പുഴ തഹസിൽദാർ കെ. ആർ. മനോജ് തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. സർക്കാർ ധനസഹായം കൂടി ഉപയോഗിച്ച് നിർമ്മിച്ച ഇത്തരത്തിൽ നിരവധി വീടുകളിൽ ഇത്തവണ ഓണത്തിന് ഗൃഹപ്രവേശം നടക്കുന്നുണ്ട്.

English summary
alappuzha vanajakshi house farming
topbanner

More News from this section

Subscribe by Email