Monday September 16th, 2019 - 12:07:pm
topbanner
Breaking News
jeevanam

ആലപ്പുഴ നെഹ്‌റുട്രോഫി വളണ്ടിയേഴ്‌സിനുള്ള ജേഴ്‌സി വിതരണം ചെയ്തു

Anusha Aroli
ആലപ്പുഴ നെഹ്‌റുട്രോഫി വളണ്ടിയേഴ്‌സിനുള്ള  ജേഴ്‌സി വിതരണം ചെയ്തു

ആലപ്പുഴ: അറുപത്തി ഏഴാമത് നെഹ്‌റു ട്രോഫി വള്ളം കളിക്കുവേണ്ടി പവലിയനിൽ സേവനത്തിനെത്തുന്ന വാളന്റിയേഴ്‌സ് ടീമിനുള്ള ജേഴ്സികളുടെ വിതരണോദ്ഘാടനം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്) നാണ് വോളന്റിയേഴ്‌സിൻരെ ചുമതല. ആലപ്പുഴ, കുട്ടനാട്, കലവൂർ മേഖലകളിൽ നിന്നുള്ള ഹയർ സെക്കന്റെറി സ്‌ക്കൂൾ വിദ്യാർത്ഥികളാണ് വോളന്റിയേഴ്സ്.

80 അംഗ വോളന്റിയേഴ്‌സ് ടീമാണ് പവലയനിൽ സേവനമനുഷ്ഠിക്കുക. മുതിർന്നവർ, സ്ത്രീകൾ, കൊച്ചു കുട്ടികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും വള്ളംകളി കാണുകയെന്ന ലക്ഷ്യത്തോടെയാണ് അസാപ്പിന്റെ പരിശീലനം നേടിയ വിദ്യാർത്ഥികളെ വോളന്റിയേഴ്‌സായി നിയോഗിക്കുന്നത്. എൻ റ്റി ബി ആർ എന്ന് ആലേഖനം ചെയ്ത ചുവപ്പ് ജേഴ്‌സി അണിഞ്ഞവർ മുതിർന്നവർക്കും, മഞ്ഞ ജേഴ്‌സി അണിഞ്ഞവർ സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ട സേവനം ചെയ്തു കൊടുക്കും.70 വയസിനു മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് ഇത്തവണ പ്രത്യേക പവലിയനുണ്ടായിരിക്കും. അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർ ശന്തനു പ്രദീപ്, പ്രോഗ്രാം മാനേജർമാരായ ശ്രീ കല, സക്കറിയ വാളന്റിയേഴ്‌സ് ടീമിന് നേതൃത്വം നൽകുന്നു.

English summary
alappuzha nehru trophy boat race Volunteers jersey distributed
topbanner

More News from this section

Subscribe by Email