Sunday January 26th, 2020 - 10:10:am
topbanner

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കും: മന്ത്രി തിലോത്തമന്‍

Anusha Aroli
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കും: മന്ത്രി തിലോത്തമന്‍

ആലപ്പുഴ: പിന്നാക്ക വിഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വെളിയനാട് ബ്ലോക്ക് തല കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നേടികൊടുക്കുക എന്നത് ഏതൊരു സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. വിവിധ പദ്ധതികളിലൂടെ ഇത് ഭംഗിയായി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് സ്വന്തം വീട് നേടികൊടുക്കുന്നതിലൂടെ കേരളത്തില്‍ എല്ലാവര്‍ക്കും തലചായ്ക്കാനൊരിടം എന്ന സ്വപ്നം പൂര്‍ത്തിയാക്കുകയാണ്. സര്‍ക്കാരിന്റെ വിവിധ ജനകീയ പദ്ധതികള്‍ വഴി ജനങള്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു. വെളിയനാട് ബ്ലോക്കില്‍ 406 ഗുണഭോക്താക്കളാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ളത്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ അശോകന്‍, ലൈഫ് മിഷന്‍ ജില്ല കോ- ഓര്‍ഡിനേറ്റര്‍ പി.പി ഉദയസിംഹന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം ഷഫീക്ക്, വെളിയനാട് ബി.ഡി.ഒ. ബി. രാധാകൃഷ്ണ പിള്ള, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്

ലൈഫ് മിഷന്‍ കുടുംബസംഗമ വേദിയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലില്‍ നിന്നും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.


അദാലത്തിലെ സേവനങ്ങള്‍ ഉപയോഗപ്പടുത്തി ഗുണഭോക്താക്കള്‍

വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അദാലത്ത് ഗുണഭോക്താക്കളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ലൈഫ് ഗുണഭോക്താക്കള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായാണ് ഇരുപത്തൊമ്പതോളം വകുപ്പുകളുടെ സേവനങ്ങളുമായി ലൈഫ് മിഷന്‍ കുടുംബസംഗമത്തോടൊപ്പം അദാലത്തും സംഘടിപ്പിച്ചത്.

ലീഡ് ബാങ്ക്, വ്യവസായ വകുപ്പ്, സിവില്‍ സപ്ലൈസ്, ഐ.ടി വകുപ്പ് എന്നിങ്ങനെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ഒട്ടേറെ സേവനങ്ങള്‍ ലഭ്യമാകുന്ന പ്രധാന വകുപ്പുകളുടെ സ്റ്റാളുകളിലെല്ലാം വലിയ ജനപങ്കാളിത്തമാണ് അദാലത്തില്‍ കണ്ടത്. പ്രധാന വകുപ്പുകളെ കൂടാതെ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളും അതത് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സഹായത്തിനായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിലക്കുറവില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യാമാക്കുന്നതിനായി സംസ്ഥാനത്തെ പ്രമുഖ കമ്പനികളുടെ കൗണ്ടറുകളും അദാലത്തില്‍ ഒരുക്കിയിരുന്നു. 350ഓളം ഗുണഭോക്താക്കളാണ് അദാലത്തില്‍ എത്തിച്ചേര്‍ന്നത്. 594 അപേക്ഷകള്‍ ലഭിച്ചതില്‍ 231 അപേക്ഷകള്‍ തീര്‍പ്പാക്കി.

Read more topics: alappuzha, minister p thilotthaman,
English summary
alappuzha minister p thilotthaman veliyanad block family meet
topbanner

More News from this section

Subscribe by Email