Wednesday January 22nd, 2020 - 5:53:am
topbanner

പാവപ്പെട്ട രോഗികൽക്ക് മെച്ചപെട്ട ചികിത്സ നൽക്കുന്നതിലും,അഴിമതി തടയുന്നതിലും മോദി സർക്കാർ ഭരണം മാതൃകാപാപരം; അഡ്വ.കെ ശ്രീകാന്ത്

Anusha Aroli
പാവപ്പെട്ട രോഗികൽക്ക് മെച്ചപെട്ട ചികിത്സ നൽക്കുന്നതിലും,അഴിമതി തടയുന്നതിലും മോദി സർക്കാർ ഭരണം മാതൃകാപാപരം; അഡ്വ.കെ ശ്രീകാന്ത്

കാസർഗോഡ് : പാവപ്പെട്ട രോഗികൽക്ക് മെച്ചപെട്ട ചികിത്സ ഒരുക്കുന്നതിലും ,അഴിമതി തടയുന്നതിലും മോദി സർക്കാർ ഭരണം മാതൃകാപാപരമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.കെ ശ്രീകാന്ത് പറഞ്ഞു.കുമ്പള ജൻ ഔഷധി മെഡിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തിലെ ജനങ്ങളുടെ മെച്ചപ്പെട്ട ചികിത്സയ്ക്കു വേണ്ടി നിരവധി ആധുനിക സൌകര്യങ്ങളോടുകൂടിയ പുത്തന്‍ ചികിത്സാരീതികൾ അടങ്ങുന്ന പദ്ധതികളാണ് മോദി സർക്കാർ നടപ്പാകി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ വിലയില്‍ മെച്ചപ്പെട്ട ചികിത്സ നൽക്കുക എന്ന ആശതമാണ് മോദി സർക്കാർ ആരോഗ്യ രംഗത്ത് മുന്നില്‍ കാണുന്നതെന്നും. ആയുഷ്മാൻ ഭാരത്, ജൻ ഔഷധി തുടങ്ങിയ പദ്ധതികള്‍ അതിന് ഉദാഹരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

രോഗിക്ക് 5 ലക്ഷം രൂപ ചികിത്സ പരിരക്ഷ ഒരുക്കുന്ന സംവിധാനമാണ് ആഷ്മാൻ ഭാരത് പദ്ധതിയിലൂടെ കേന്ദ്രം നടപ്പാകിവരുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനപരമായ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാകാത്തത് കേന്ദ്ര സർക്കാരിന് ലഭിക്കുന്ന ജനപിന്തുണയെ ഭയന്നാണെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് സത്യശങ്കര ഭട്ട്, പഞ്ചായത്ത് അംഗങ്ങളായ രമേഷ് ഭട്ട്, സുധാകര കാമത്ത്, സാമൂഹ്യ പ്രവർത്തകരായ കെ.ശങ്കര ആള്വ, തുടങ്ങിയവർ പങ്കെടുത്തു. ജൻ ഔഷധി ഉടമ ഗോപാലകൃഷ്ണ കംബെക്കോട് നന്ദി അറിയിച്ചു.

English summary
advt k sreekanth talking about modi sarkkar
topbanner

More News from this section

Subscribe by Email