Saturday December 7th, 2019 - 12:14:am
topbanner

നിരന്തരമായി കള്ള പ്രചാരണങ്ങൾ നടത്തിയതിനും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോടതിയെ സമീപിച്ച രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും ജനങ്ങളോട് മാപ്പ് പറയണം : അഡ്വ കെ ശ്രീകാന്ത്

Anusha Aroli
നിരന്തരമായി കള്ള പ്രചാരണങ്ങൾ നടത്തിയതിനും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോടതിയെ സമീപിച്ച രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും ജനങ്ങളോട് മാപ്പ് പറയണം : അഡ്വ കെ ശ്രീകാന്ത്

കാസർഗോഡ് : നിരന്തരമായി കള്ള പ്രചാരണങ്ങൾ നടത്തിയതിനും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോടതിയെ സമീപിച്ച രാഹുൽ ഗാന്ധിയും കൊണ്ഗ്രെസ്സ് പാർട്ടിയും ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റാഫേല്‍ ഇടപാടുകളെ സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയത് വഴി ഇത് സംബന്ധിച്ച നിലപാടുകള്‍ പാടെ നിരാകരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും രാജ്യത്തോടും ജനങ്ങളോടും നിരുപാധികം മാപ്പ് പറയണമെന്നാവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് കറന്തക്കാട് പരിസരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു പി എ കാലഘട്ടത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എൻ ഡി എ സർക്കാർ ഫ്രാൻസുമായുള്ള ഇടപാടിൽ റാഫേൽ യുദ്ധവിമാനങ്ങൾ ഭാരതത്തിന് വേണ്ടി സ്വന്തമാക്കിയപ്പോൾ അതിനെ ഇല്ലാത്ത കെട്ടുകഥകൾ ചുമത്തി ആരോപണങ്ങൾ ഉന്നയിച്ച് നരേന്ദ്രമോദിയെയും എൻ ഡി എ സർക്കാരിനെയും താറടിച്ച് കാണിക്കുവാനാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സദാനന്ദ റൈ അധ്യക്ഷത വഹിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗം പി സുരേഷ് കുമാർ ഷെട്ടി, , മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേകല , ബിജെപി സംസ്ഥാന കൌൺസിൽ അംഗം സരോജ ബലാൽ, ബിജെപി ലെങൾ സെൽ കൺവീനർ അഡ്വ അനന്തരാമ ,യുവമോർച്ച കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ധനരാജ് പ്രതാപനഗർ, ബിജെപി കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് വസന്ത , പാർട്ടി ബദിയഡ്ക ഈസ്റ്റ് പ്രസിഡന്റ് കൃഷ്ണ മണിയാണി, കൗണ്സിലർമാരായ ഉമാ എം, ശ്രീലത എം, കെ ജി മനോഹരൻ, ബിജെപി മധുർ പഞ്ചായത്ത് അംഗങ്ങളായ ശ്രീധർ കുഡ്‌ലു, പ്രഭാശങ്കര മാസ്റ്റർ, സതീശൻ കടപ്പുറം, തുടങ്ങിയവർ നേതൃത്വം നൽകി. ബിജെപി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് എം സുധാമ ഗോസാഡ സ്വാഗതവും, ജില്ലാ സെക്രട്ടറി എൻ സതീഷ് നന്ദി പറഞ്ഞു.

English summary
advt k sreekanth against rahul gandhi
topbanner

More News from this section

Subscribe by Email