Tuesday June 2nd, 2020 - 1:42:pm

സ്ഥാപകദിനാഘോഷം കൊറോണ പ്രതിരോധ പ്രവർത്തനമാക്കി ബി.ജെ.പി

Anusha Aroli
സ്ഥാപകദിനാഘോഷം കൊറോണ പ്രതിരോധ പ്രവർത്തനമാക്കി ബി.ജെ.പി

കാസർഗോഡ് : ഏപ്രിൽ 6 ന് സ്ഥാപക ദിനത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന് പ്രാധാന്യം നൽകി ബി.ജെ.പി. ആഘോഷ പരിപാടികൾ മാറ്റി വച്ച് സ്വന്തം വീടുകളിൽ ബി.ജെ.പി.പതാകയുയർത്തി പിന്നീടുള്ള സമയങ്ങളിൽ വിവിധ സേവന പ്രവർത്തനങ്ങളിലാണ് പ്രവർത്തകർ മുഴുകിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നൂറ് കണക്കിന് ഭക്ഷണപ്പൊതികളും, ഭക്ഷ്യധാന്യ - പലവ്യഞ്ജന കിറ്റുകളും ബി.ജെ.പി.പ്രവർത്തകർ വിതരണം ചെയ്തു. സ്വന്തം വീട്ടിൽ പതാകയുയർത്തിനു ശേഷം ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർക്ക് ആവശ്യമായ സാനിട്ടറൈസും, മാസ്കും ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നൽകി.

കൊറോണ പ്രതിരോധ പ്രവർത്തനത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ നിന്നും ബി.ജെ.പി.പ്രവർത്തകരടക്കം നൂറുകണക്കിനാളുകൾ സംഭാവന നൽകാനും ബി.ജെ.പി.സ്ഥാപക ദിനത്തിൽ സാധിച്ചതായി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അറിയിച്ചു

 

English summary
advt k sreekanth about kasargod BJP covid prevention
topbanner

More News from this section

Subscribe by Email