കണ്ണൂർ : 'നാടിനൊപ്പം, നന്മയുടെ നാൽപത് വർഷങ്ങൾ' എന്ന പ്രമേയവുമായി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസിയുടെ ഒരു നാൽപതാം വാർഷികാഘോഷ പരിപാപടികൾക്ക് തുടക്കമായി. ദുബൈ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ഉത്ഘാടന സമ്മേളനം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിഉത്ഘാടനം ചെയ്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതോടൊപ്പം സഹജീവികൾക്കും കരുതിവെക്കുന്ന മഹത്തായ മാതൃക ഗൾഫ് പ്രവാസത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് കരീം ചേലേരി അഭിപ്രായപ്പട്ടു. മനുഷ്യസ്നേഹപരമായ പ്രവർത്തനങ്ങൾ വഴിയും വിദ്യാഭ്യാസ രംഗത്ത് നടത്തിയ വിപ്ലവകരമായ പ്രവർത്തങ്ങൾ വഴിയും കണ്ണൂരിന്റെ സാമൂഹ്യ ജീവിതത്തിൽ അടയാളപ്പെട്ട കൂട്ടായ്മയാണ് ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി എന്ന് അദ്ദേഹം പറഞ്ഞു.
ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽമുഖ്യ പ്രഭാഷണം നടത്തി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുട ലോഗോ പ്രകാശനം അൽ മദീന ഗ്രൂപ് ചെയർമാൻ പി കെ അബ്ദുള്ള പൊട്ടങ്കണ്ടി നിർവ്വഹിച്ചു. എം എം നോളേജ് സിറ്റി ചെയർമാൻ എം കെ പി മുസ്തഫ ഹാജി ലോഗോ പതിച്ച സ്പെഷ്യൽ കേക്ക് മുറിച്ചു. ഷാർജ അന്താരാഷ്ട പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തിയ കണ്ണൂർ ജില്ലയിൽ നിന്നുള്ള എഴുത്തുകാരായ ജാസ്മിൻ സമീർ, ഷംസീർ ചാത്തോത്ത്എന്നിവർക്ക് പ്രത്യേകം ഉപഹാരങ്ങൾ ബ്രില്ലിയൻറ് എഡ്യൂക്കേഷൻ സെന്റർ മാനേജിങ് ഡയറക്ടർ എ കെ ഹർഷാദ്സമ്മാനിച്ചു.ആക്ടിങ് പ്രസിഡണ്ട് എൻ യു ഉമ്മർ കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ധീൻ ചേലേരിവാർഷികാഘോഷ പദ്ധതികൾ വിശദീകരിച്ചു.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. എസ് മുഹമ്മദ്, ദുബൈ കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി കെ ഇസ്മായിൽ, കൂത്തുപറമ്പ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി നാസർ മാസ്റ്റർ, തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി മുഹമ്മദ് ഇക്ബാൽ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി റോഷ്നി ഖാലിദ്, മുസ്ലിം ലീഗ് നേതാക്കളായ പി .കെ .ശാഹുൽ ഹമീദ്, പി പി അബ്ദുൽ സലാം, നാഷണൽ മുസ്തഫ ഹാജി, പി സി നസീർ, ഇൻകാസ് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, ടി പി മഹമൂദ് ഹാജി, ഇബ്രാഹിം മുറിച്ചാണ്ടി, ഒ. കെ ഇബ്രാഹിം, റയീസ് തലശ്ശേരി, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, കെ വി ഇസ്മായിൽ, എ സി ഇസ്മായിൽ, അബൂട്ടി മാസ്റ്റർ ശിവപുരം, ടി പി അബ്ബാസ് ഹാജി, റഹ്ദാദ് മൂഴിക്കര, അഡ്വ. സകരിയ കായക്കോൽ, പി എ വി അബൂബക്കർസംസാരിച്ചു.
ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്ളീൻ അപ് ദി വേൾഡിൽ ഏറ്റവും കൂടുതൽ പ്രവർത്തകരെ അണിനിരത്തിയ അഴീക്കോട്, കൂത്തുപറമ്പ മണ്ഡലം കെഎംസിസി കമ്മിറ്റികൾക്കുള്ള ഉപഹാരം അബ്ദുൽ കരീം ചേലേരി വിതരണം ചെയ്തു.സർഗധാര കലാകാരന്മാർ ഒരുക്കിയ ഗസൽ-ഖവാലി മഹ്ഫിലും മട്ടന്നൂർ മണ്ഡലം കെഎംസിസി പ്രവർത്തകർ ഒരുക്കിയ കൈമുട്ടിപ്പാട്ടും കലാപരിപാടികളും അരങ്ങേറി.ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നാട്ടിലും ഗൾഫിലുമായി തലമുറ-കുടുംബ സംഗമങ്ങൾ, കാമ്പസ് കോൺഫറസ്, സംരംഭകത്വ സമ്മേളനം, കലാ കായിക മേള, പൊതുസമ്മേളനങ്ങൾ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.
ജില്ലാ കെഎംസിസി ഭാരവാഹികളായ ഇബ്രാഹിം ഇരിട്ടി, മുനീർ ഐക്കോടിച്ചി, റഫീഖ് കല്ലിക്കണ്ടി, ഫൈസൽ മാഹി, ഹാജി സുലൈമാൻ, സമീർ വേങ്ങാട്, മൊയ്തു സി എച്ച്, റഹീം പാനൂർ, നസീർ പാനൂർ, നൂറുദ്ധീൻ മണ്ടൂർ, ശരീഫ് പയ്യന്നൂർ, ഹാഷിം നീർവേലി, മർസൂഖ് ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി.