Friday May 29th, 2020 - 5:32:am

ആറാട്ടുപുഴ പൂരം: തേവരുടെ മകീര്യം പുറപ്പാട് ഉപേക്ഷിച്ചു

RA
ആറാട്ടുപുഴ പൂരം: തേവരുടെ മകീര്യം പുറപ്പാട് ഉപേക്ഷിച്ചു

തൃശൂര്‍: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ആറാട്ടുപുഴ പൂരം വേണ്ടെന്നു വച്ചിരിക്കേ തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാട് ഇക്കൊല്ലം ഉണ്ടാകില്ല. 30ന് ആരംഭിക്കേണ്ടിയിരുന്ന മകീര്യം പുറപ്പാട് ഏപ്രില്‍ ആറിന് ഉത്രം വിളക്ക് ആഘോഷത്തോടെയാണ് സമാപിക്കുക. ഏപ്രില്‍ അഞ്ചിനാണ് ആറാട്ടുപുഴ പൂരം നടക്കേണ്ടിയിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ പുറപ്പാട് ദിവസങ്ങളില്‍ വിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാറുണ്ട്. നടയ്ക്കല്‍ പൂരം, ബ്ലാഹയില്‍ കുളത്തില്‍ ആറാട്ട്, പൈനൂര്‍ പാടത്തെ പ്രസിദ്ധമായ ചാലു കുത്തല്‍, കുറുക്കന്‍ വിളി, കുട്ടന്‍ കുളം ആറാട്ട് എന്നീ ചടങ്ങുകള്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കേ ഈ ചടങ്ങുകളൊന്നും ഇത്തവണ ഉണ്ടാകില്ലെന്ന് തൃപ്രയാര്‍ ദേവസ്വം മാനേജര്‍ കൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ക്ഷേത്രത്തില്‍ ഭക്തരുടെ ദര്‍ശനവും നിര്‍ത്തിവച്ചിട്ടുണ്ട്.

Read more topics: aarattupuzha, pooram ,news report
English summary
aarattupuzha pooram news report
topbanner

More News from this section

Subscribe by Email