Tuesday January 21st, 2020 - 8:07:am
topbanner

കണ്ണൂരിൽ കുഴൽപണക്കാരിൽ നിന്നും എട്ടര ലക്ഷം തട്ടിയ യുവാക്കൾ അറസ്റ്റിൽ

princy
കണ്ണൂരിൽ കുഴൽപണക്കാരിൽ നിന്നും എട്ടര ലക്ഷം തട്ടിയ യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: കുഴൽപണക്കാരിൽ നിന്നും എട്ടര ലക്ഷം തട്ടിയ യുവാക്കൾ അറസ്റ്റിൽ . പാനൂര്‍ മുത്താറി പീടികയിലെ തൈക്കണ്ടി കണ്ടിയില്‍ ഹൗസില്‍ ജുബീഷ് (24), പാനൂര്‍ കടയപ്രത്ത് കെ.എം സനില്‍ (24), മൊകേരി കടയപ്രത്തെ ബൈത്തുല്‍ സൈനിയില്‍ എം.പി ഷിനോസ് (25) എന്നിവരെയാണ് പോലീസ് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ മാസം 26-ന് രാവിലെ 11 മണിയോടെയാണ് സംഭവം. ബൈക്കില്‍ പണവുമായി പോവുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ച ശേഷം കൈവശമുള്ള 8.64 ലക്ഷം രൂപ പത്രികൾ തട്ടിയെടുക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ കൈവശമുണ്ടായിരുന്നത് കള്ളപ്പണമാണെന്ന് പോലീസ് പിന്നീട് കണ്ടെത്തി. പാനൂര്‍, ചൊക്ലി, കൂത്തുപറമ്പ് മേഖലകളിലേക്ക് പണമെത്തിക്കാനായിരുന്നു യുവാവിന്റെ ശ്രമമെന്നാണ് കണ്ടെത്തൽ.

Read more topics: kannur, back money, case,
English summary
Youth in Kannur robbed 8 lakh from back money
topbanner

More News from this section

Subscribe by Email