Tuesday February 18th, 2020 - 3:04:pm
topbanner

കല്യാണച്ചെലവ് ചുരുക്കി പ്രളയ ഫണ്ടിലേക്ക് : മാതൃകയായി യൂത്ത് ലീഗ് നേതാവ്

princy
കല്യാണച്ചെലവ് ചുരുക്കി പ്രളയ ഫണ്ടിലേക്ക്  : മാതൃകയായി യൂത്ത് ലീഗ് നേതാവ്

കണ്ണൂർ:കൺചിമ്മുന്ന പന്തലും പല തരം പലഹാരങ്ങളുമടങ്ങുന്ന കല്യാണച്ചെലവ് ചുരുക്കി പ്രളയ ഫണ്ടിലേക്ക് തുക സംഭാവന ചെയ്ത് യൂത്ത് ലീഗ് നേതാവ് മാതൃകയായി. ഇരിക്കുർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷററും നടുവിൽ വിളക്കണ്ണൂർ സ്വദേശിയുമായ കെ ഷമീർ നടുവിലാണ് പ്രളയ ദുരിതമനുഭവിക്കുന്നവരോട് തന്റെ ദാമ്പത്യജീവിതാരംഭം ഐക്യദാർഢ്യം കാട്ടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കല്യാണഒരുക്കങ്ങൾ നടക്കേണ്ട സമയത്ത് ശുചീകരണത്തിലും പ്രളയ ദുരിതർക്ക് സഹായം എത്തിക്കുന്നതിലും ഷമീർ കാട്ടിയ മാതൃകാ പ്രവർത്തനം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക ജില്ലാ ലീഗ് സിക്രട്ടറി എം പി എ റഹീമിന് കൈമാറി.

നേതാക്കളായ പി ടി എ കോയ മാസ്റ്റർ, ടി എൻ എ ഖാദർ, .വി .എ റഹീം, എൻ പി റഷീദ് മാസ്റ്റർ, എം എ ഖലീലു റഹ്മാൻ, അജ്മൽ ചുഴലി, വിവി അബ്ദുള്ള, ഹംസക്കുട്ടി നടുവിൽ, കെ പി ഹംസ, കെ മുഹമ്മദ് കുഞ്ഞി, സി പി സുലൈമാൻ, ഹനീഫ്, നൗഷാദ് സംബന്ധിച്ചു.

English summary
Youth League leader payed wedding expenses to flood fund
topbanner

More News from this section

Subscribe by Email