Saturday October 19th, 2019 - 10:16:am
topbanner

പ്രവാസി വ്യവസായിയുടെ ആത്മഹത്യ : പി കെ ശ്യാമളയുടെ രാജി ആവിശ്യപ്പെട്ട് ആന്തൂർ മുൻസിപ്പാലിറ്റിയിലേക്ക് 27ന് യൂത്ത്കോൺഗ്രസ്സ് പ്രതിഷേധ മാർച്ച്

princy
പ്രവാസി വ്യവസായിയുടെ  ആത്മഹത്യ : പി കെ ശ്യാമളയുടെ രാജി ആവിശ്യപ്പെട്ട് ആന്തൂർ മുൻസിപ്പാലിറ്റിയിലേക്ക് 27ന് യൂത്ത്കോൺഗ്രസ്സ് പ്രതിഷേധ മാർച്ച്

കണ്ണൂർ:പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ആരോപണ വിധേയായ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമള രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ലോക്സഭ കമ്മിറ്റി 27 വ്യാഴാഴ്ച രാവിലെ 10.30 ന് ആന്തൂർ മുൻസിപ്പാലിറ്റിയിലേക്ക് മാർച്ച് നടത്തും. മാർച്ച് കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്യും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമളക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. 26 ബുധനാഴ്ച്ച യു ഡി എഫ് വനിതാ സംഘടനകളുടെ നേതൃത്വത്തിൽ ധർമ്മശാലയിൽ പ്രതിഷേധ കൂട്ടായിമ സംഘടിപ്പിക്കും. ബക്കളത്തെ പാർത്ഥാസ് ഓഡിറ്റോറിയത്തിന് പ്രവർത്തന ലൈസൻസ് നൽകുക, സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമളയ്ക്കും സെക്രട്ടറിക്കുമെതിരെ നരഹത്യക്ക് കേസെടുക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായിമ.ആന്തൂർ നഗരസഭ  യിൽ നിന്നും താൻ നിർമിച്ച പാർത്ഥാസ് കോൺവെൻഷൻ സെന്ററിന് ലൈസൻസ് ലഭിക്കാത്തതിൽ മനംനൊന്തായിരുന്നു സാജന്റെ ആത്മഹത്യ. സാജന്റെ മരണ ശേഷം നഗരസഭ ചെയർപേഴ്സൺ    പി കെ ശ്യാമളക്കെതിരെ ഗുരുതര ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബവും രംഗത്ത് വന്നിരുന്നു .  

English summary
Youth Congress protest march in anthoor Municipality
topbanner

More News from this section

Subscribe by Email