Tuesday September 29th, 2020 - 12:02:am

കോഴിക്കോട് തത്സമയ സംഗീതം, ഛായാചിത്ര രചന, മെഹന്തി, സൺ ഡൗൺ ബസാർ വെള്ളിയാഴ്ച ആരംഭിക്കും

princy
കോഴിക്കോട് തത്സമയ സംഗീതം, ഛായാചിത്ര രചന, മെഹന്തി, സൺ ഡൗൺ ബസാർ വെള്ളിയാഴ്ച ആരംഭിക്കും

കോഴിക്കോട്:ഗുജറാത്തി തെരുവിലെ ഡിസൈൻ ആശ്രമം ആതിഥേയരാകുന്ന ത്രിദിന യുവ കലാകാര സംഗമം വെള്ളിയാഴ്ച തുടങ്ങും. സൺ ഡൗൺ ബസാർ എന്നു നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സന്ദർശകർക്ക് തത്സമയം സംഗീതവും ഛായാചിത്ര രചനയും മെഹന്തിയും ആസ്വദിക്കാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അപൂർവ്വ വസ്തുക്കൾ കരസ്ഥമാക്കുവാനും സ്വാദിഷ്ട് ഭക്ഷണം രുചിക്കുവാനും ബസാറിൽ അവസരമുണ്ട്.കോഴിക്കോട്ടെ സംഗീതജ്ഞരുടെ നിര തത്സമയ സംഗീതമവതരിപ്പിക്കാൻ ഇവിടെ എത്തുന്നുണ്ട്. വൈകിട്ട് അഞ്ചു മുതൽ പതിനൊന്നു വരെയാണ് സമയം. കലാമേഖലയുടെ വളർച്ചക്കൊപ്പം കലാകാരൻമാരുടെ സാഹോദര്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യവും സൺ ഡൗൺ ബസാറിനുണ്ട്.

 

Read more topics: kozhikode, Youth, Art ,meet
English summary
Live music, mahanti and sundown bazaar will begin on Friday in kozhikode
topbanner

More News from this section

Subscribe by Email