Sunday October 20th, 2019 - 5:07:pm
topbanner

തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലെ എക്‌സ്‌റേ യന്ത്രം തകര്‍ന്നു : രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

princy
തൃശ്ശൂർ  മുളങ്കുന്നത്തുകാവ്  മെഡിക്കല്‍  കോളേജിലെ എക്‌സ്‌റേ യന്ത്രം തകര്‍ന്നു : രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍:മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയതായി സ്ഥാപിച്ച എക്‌സറേ യന്ത്രം രോഗിയുടെ എക്‌സറേ എടുത്തു കൊണ്ടിരിക്കുമ്പോള്‍ തകര്‍ന്നു.രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഒരുവര്‍ഷം മുമ്പ് പി.കെ. ബിജു എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു 45 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഡിജിറ്റല്‍ എക്‌സറേ യന്ത്രത്തിന്റെ ഹെഡാണ് തുരുമ്പുപിടിച്ചതിനെ തുടര്‍ന്ന് പൊട്ടിവീണത്.എക്‌സറേ എടുത്തതിനു ശേഷം രോഗി കിടന്നിരുന്ന യന്ത്രത്തിന്റെ ഒപ്പം പിടിപ്പിച്ചിട്ടുള്ള സ്ട്രച്ചറില്‍നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇത് പൊട്ടിവീണത്.അതുകൊണ്ടുതന്നെ രോഗി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അല്ലെങ്കില്‍ ഇതില്‍ മലര്‍ന്നുകിടന്നിരുന്ന രോഗിയുടെ തലയില്‍ യന്ത്രം പൊട്ടി വീഴുമായിരുന്നു. നിലവാരം കുറഞ്ഞ എക്‌സറേ യന്ത്രമാണ് ഇതെന്ന് മുമ്പുതന്നെ പരാതി ഉയര്‍ന്നിരുന്നു. എം.പി. അനുവദിച്ച ഫണ്ടുപയോഗിച്ച് കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആണ് യന്ത്രം സ്ഥാപിച്ചു നല്‍കിയത്. എന്നാല്‍ ഇവ സ്ഥാപിക്കുമ്പോള്‍ കേന്ദ്ര ആണവോര്‍ജ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ട് വേണമെന്നുള്ള നിയമം പാലിക്കപ്പെട്ടിട്ടില്ല. ഇവരുടെ പരിശോധനയില്‍ വികിരണങ്ങളുടെ തോതും അതിന്റെ സാങ്കേതിക പരിശോധനകളും നടത്തിയാണ് യന്ത്രം ഉപയോഗിക്കാനുള്ള അനുമതി മെഡിക്കല്‍ കോളജിന് ലഭിക്കുകയുള്ളൂ. എന്നാല്‍ അത് ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.

English summary
X-ray machine of Mulangunnukkavu Medical College collapsed
topbanner

More News from this section

Subscribe by Email