തൃശൂർ : ഭിന്നശേഷി വിഭാഗം പരിചരണ രംഗത്തു പ്രവർത്തിക്കുന്ന കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരമ്പരാഗത ആഹാര രീതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്ലാന്റ് ജിയോമി സേവിയർ ഫാർമർ റെകഗ്നേഷൻ അവാർഡ് ജേതാവ് സജീവൻ കാവുംകര ക്ലാസ്സെടുത്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഭക്ഷ്യയോഗ്യമായ വിവിധതരം ഇലകളെക്കുറിച്ചും അവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും ബോധവൽക്കരണം നടത്തി. എറണാകുളം സെൻറ് തെരേസാസ് കോളേജിലെ ഹോം സയൻസ് വിഭാഗം വിദ്യാർത്ഥികൾ ക്ലാസ്സിന്റെ ഭാഗമായി. എൻഐപിഎംആർ ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു, ഡയറ്റീഷ്യൻ ആർ മധുമിത, അക്കാദമിക് കോർഡിനേറ്റർ ഡോ. വിജയ ലക്ഷ്മി അമ്മ, പീഡിയാട്രീഷ്യൻ ഡോ. മായ ബോസ് വിനോദ്, തെറാപ്പിസ്റ്റ് സി നീതു, സോഷ്യൽ വർക്കർ ശ്രീജ ജയൻ, സ്പെഷ്യൽ എഡ്യൂക്കേറ്റേസായ മേബിൾ ജോണി, എം അനിത തുടങ്ങിയവർ പങ്കെടുത്തു.