തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചു. തൊട്ടിപ്പാള്‍ നെടുമ്പാള്‍ പള്ളം സ്വദേശി തൈവളപ്പില്‍ ബാഹുലേയന്റെ ഭാര്യ സത്യഭാമ (49) യാണ് കൈതണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. സത്യഭാമയെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതിയില്‍ വിചാരണ ഉണ്ടായിരുന്നു. ഇതിനായി മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയ ഇവര്‍ എ.പി.പിയുടെ ഓഫീസില്‍ എത്തി സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയിരുന്നബ്ലേഡ് ഉപയോഗിച്ച് കൈതണ്ട മുറിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.