Friday July 10th, 2020 - 6:11:am

തൃശൂർ വരന്തരപ്പിള്ളി കുട്ടന്‍ചിറ പാടത്ത് കാട്ടുപന്നി ശല്യം രൂക്ഷം

Anusha Aroli
തൃശൂർ വരന്തരപ്പിള്ളി കുട്ടന്‍ചിറ പാടത്ത് കാട്ടുപന്നി ശല്യം രൂക്ഷം

തൃശൂര്‍: പുതുക്കാട് വരന്തരപ്പിള്ളി കുട്ടന്‍ചിറ പാടശേഖരത്തില്‍ കാട്ടുപന്നിയിറങ്ങി വ്യാപകമായി നെല്‍കൃഷി നശിപ്പിച്ചു. പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകരുടെ നെല്‍കൃഷിയാണ് പന്നികള്‍ കൂട്ടമായെത്തി നശിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊയ്ത്തിന് പാകമാകാറായ കൃഷി നശിച്ചതോടെ കര്‍ഷകര്‍ ദുരിതത്തിലായി. പാടശേഖരത്തിലിറങ്ങുന്ന പന്നികള്‍ ഒരു സെന്റിലേറെ വട്ടത്തിലാണ് കൃഷി നശിപ്പിച്ചിരിക്കുന്നത്. ഓരോ ദിവസവും ഇത്തരത്തിലാണ് പന്നിക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. രണ്ടാഴ്ചയിലേറെയായി ദിനവും ഇവിടെ പന്നികള്‍ ഇറങ്ങുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

പന്നികള്‍ നെല്‍ക്കതിരുകളില്‍ കിടന്നും കുത്തിമറിച്ചിട്ടും ചെളിയില്‍ ചവിട്ടി താഴ്ത്തിയുമാണ് കൃഷി നശിപ്പിച്ചിരിക്കുന്നത്. വായ്പയെടുത്തും കടംവാങ്ങിയും കൃഷിയിറക്കിയ കര്‍ഷകരാണ് കാട്ടുപന്നികളുടെ ശല്യം മൂലം ദുരിതമനുഭവിക്കുന്നത്.

ഇത്തവണ നല്ല വിളവ് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് പന്നി ശല്യം വ്യാപകമായതോടെ കനത്ത നഷ്ടമാണ് നേരിടേണ്ടിവരുന്നത്. പന്നികള്‍ പാടശേഖരത്തിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പ് അധികൃതര്‍ ഇടപെടണമെന്നും നശിച്ചുപോയ കൃഷിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

Read more topics: thrissur, Wild boar, harassment
English summary
Wild boar harassment in Thrissur
topbanner

More News from this section

Subscribe by Email