Tuesday October 15th, 2019 - 7:12:am
topbanner

മലപ്പുറത്ത് കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Anusha Aroli
മലപ്പുറത്ത് കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

മലപ്പുറം : കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. ഐക്കരപ്പടി മിനി സ്റ്റേഡിയത്തിന് സമീപം വെച്ചാണ് 300 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ ഉഗ്നം വില്ലേജിലെ ഫൈസല്‍ മണ്ഡേല്‍ ആണ് പിടിയിലായത്. മലപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശം എക്‌സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി പശ്ചിമ ബംഗാളില്‍ നിന്ന് കൊണ്ടു വന്നതാണിതെന്നും 5 ഗ്രാമിന് 500 രൂപക്കാണ് ഇയാള്‍ വില്‍പ്പന നടത്തുന്നതെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി. കുഞ്ഞു മുഹമ്മദ്, നെച്ചിയില്‍ വിജയന്‍,പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ബാബുരാജന്‍, വി.അരവിന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അച്യുതന്‍.കെ.സി ,വി.ടി സെയ്ഫുദ്ദീന്‍,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ.വി എന്നിവരും പങ്കെടുത്തു.

English summary
West Bengal native arrested for ganja distribution
topbanner

More News from this section

Subscribe by Email