Monday October 21st, 2019 - 3:02:am
topbanner

പാലാ ഉപതിരഞ്ഞെടുപ്പ് : മണ്ഡലത്തിന് പുറത്തു ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്കും ശമ്പളത്തോടുകൂടിയ അവധി ലഭിക്കും

princy
പാലാ  ഉപതിരഞ്ഞെടുപ്പ് :  മണ്ഡലത്തിന് പുറത്തു ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്കും  ശമ്പളത്തോടുകൂടിയ അവധി ലഭിക്കും

കോട്ടയം:പാലാ നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരില്‍ മണ്ഡലത്തിനു പുറത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് സെപ്റ്റംബര്‍ 23ന് ശമ്പളത്തോടുകൂടിയ അവധി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മണ്ഡലത്തിന്‍റെ പരിധിയിലുളള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മണ്ഡലത്തില്‍ ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങളിലേയും വ്യവസായ കേന്ദ്രങ്ങളിലേയും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് അന്ന് ശമ്പളത്തോടുകൂടിയുളള അവധി ഉറപ്പാക്കാന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read more topics: pala, election, Voters, paid leave
English summary
pala election : Voters who work outside the constituency also get paid leave
topbanner

More News from this section

Subscribe by Email