Tuesday March 31st, 2020 - 9:10:pm
topbanner

പേരാവൂരിൽ ക്ഷേത്രോത്സവത്തിനിടെ അക്രമം : ഡി.വൈ.എഫ്.ഐ നേതാവിനും മാധ്യമ പ്രവർത്തകനും പരിക്ക്

princy
പേരാവൂരിൽ ക്ഷേത്രോത്സവത്തിനിടെ അക്രമം :  ഡി.വൈ.എഫ്.ഐ നേതാവിനും മാധ്യമ പ്രവർത്തകനും പരിക്ക്

ഇരിട്ടി : പേരാവൂർ കുനിത്തല മങ്ങം മുണ്ട കുട്ടിശാസ്തപ്പൻ ക്ഷേത്രത്തിൽ ആർ.എസ്.എസ് പ്രവർത്തകർ അക്രമമഴിച്ചുവിട്ടുവെന്ന് പരാതി.ഡി വൈ എഫ് ഐ നേതാവിനെ ആർ എസ് എസ് പ്രവർത്തകർ സംഘം ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു.ഇതിനിടെ ദ്യശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകനെയും സംഘം മർദ്ദിച്ചു.പേരാവൂർ കുനിത്തല മങ്ങം മുണ്ട കുട്ടിശാസ്തപ്പൻ ക്ഷേത്രത്തിൽ നടന്ന സംഘർഷത്തിനിടെയാണ്, ഡിവൈഎഫ്ഐ നേതാവ് കുനിത്തല സ്വദേശി കെ.ശ്രീഹരിയെആർ എസ് എസ് സംഘം ക്രൂരമായി അക്രമിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാരകായുധം ഉപയോഗിച്ച് വയറിൽ കുത്തി പരിക്കേൽപിക്കുകയായിരുന്നു. ആർ എസ് എസ് പ്രവർത്തകരായ ദിജിൻ, അഖിലേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് ആക്രമിച്ചത്. അതിനിടെ കുത്തേറ്റ ശ്രീഹരിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണൂർ വിഷൻ തലശേരി റിപ്പോർട്ടർ അക്ഷയ്ക്കും സംഘത്തിന്റെ മർദനമേറ്റു. തലയ്ക്ക് സാരമാര പരിക്കേറ്റ അക്ഷയ് യേയും കുത്തേറ്റ ശ്രീഹരിയേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലിസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

Read more topics: kannur, attack, temple, Peravoor,
English summary
Violence during temple festival in Peravoor
topbanner

More News from this section

Subscribe by Email